മുണ്ടക്കയം: കാലിനാടിന് ആവശ്യമാണന്നും അത് നിരോധിക്കാന്‍ മോദിക്കധികാരമില്ലന്നും പ്രഖ്യാപിച്ചു കര്‍ഷക സംഘം മുണ്ടക്കയത്ത് പ്രതീകാത്മക കാലിചന്ത നടത്തി.മുണ്ടക്കയം ബസ്റ്റാന്‍ഡ് മൈതാനിയി ലാണ്  സി.പി.എം.നേതൃത്വത്തിലുളള കേരള കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതികാത്മക കാലിചന്ത നടത്തിയത്.SCOLERSബസറ്റാന്‍ഡ് മൈതാനിയില്‍ കൊണ്ടുവന്ന പോത്തിനെ ലേലം ചെയ്താ ണ് വില്‍പ്പന നടത്തിയത്. അയ്യായിരം രൂപയില്‍ ലേലം തുടങ്ങി 19000 രൂപക്കാണ് പുലികുന്നു സ്വദേശിക്ക് ലേലം ഉറപ്പിച്ചത്.കര്‍ഷക സംഘം പ്രസിഡന്റ് പി.കെ.അബ്ദുല്‍ഖരിം അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രതീകാത്മക കാള ചന്തയുടെ ഉദ്ഘാടനം സി.പി.എം.ജില്ലാ കമ്മറ്റിയം ഗം അഡ്വ.പി.ഷാനവാസ് ഉദ്ഘാടനം ചെയ്തു.cpim copy ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, സി.പി.എം.ലോക്കല്‍ സെക്രട്ടറി സി,.വി.അനില്‍കുമാര്‍, പി.കെ.പ്രദീപ്,ജേക്കബ് ജോര്‍ജ്, പി.എസ്. സുരേന്ദ്രന്‍, വി.കെ.രാജപ്പന്‍,കെ.എന്‍.സോമരാജന്‍, എം.ജി.രാജു തുടങ്ങിയവര്‍ സംസാരിച്ചു.