കാഞ്ഞിരപ്പള്ളി: വേതന പാക്കേജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ടൗണ്‍ ചുറ്റി പ്രതിഷേധ പ്രകടനവും ധര്‍ണ യും നടത്തി. പി.സി. ജോര്‍ജ് എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ആന്റണി മാര്‍ട്ടിന്‍, ഇ.സി. ശിവപ്രസാദ്, സാബു ബി. നായര്‍, സെബാസ്റ്റ്യന്‍ ജോസഫ് കൊണ്ടാട്ടുകുന്നേല്‍, കെ.ജെ. വിജയന്‍ കിഴക്കേമുറി, സന്തോഷ് കൂരാലി, ഷമീന ലത്തീഫ്, ഇ.എസ്. ഹാരിസ്, വി.സി. രഘുപിള്ള, സെബാസ്റ്റ്യന്‍ ചുള്ളിത്തറ എന്നിവ ര്‍ പ്രസംഗിച്ചു.