മുണ്ടക്കയം:വ്യാപാരിയെ ക്രൂരമായി പെരുവന്താനം എസ്.ഐ.മര്‍ദ്ദിച്ച സംഭവം ഉന്ന ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നും പ്രതിയായ എസ്.ഐ.ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പി.ടി.തോമസ്.എം.എല്‍.എ.ആവശ്യപെട്ടു.പെരുവന്താനം എസ്.ഐ.യുടെ മര്‍ദ്ദനത്തില്‍ പിരക്കേറ്റു ചികില്‍സയില്‍ കഴിയുന്ന വണ്ടന്‍പതാല്‍, വടശ്ശേരില്‍ റോബിന്‍ ജോസഫിനെ മുത്തിയഞ്ചാംമൈലിലെ എം.എം.ടി. ആശുപത്രി യില്‍ സന്ദര്‍ശഷിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ സംഭവം നടന്നിട്ട് ആശുപത്രിയിലെത്തി മൊഴിയെടു ക്കാന്‍ പോലും പൊലീസ് തയ്യാറായില്ല പിന്നീട് താന്‍ ഐ.ജി. വിജയനുമായി ബന്ധ പെട്ടശേഷമാണ് പൊലീസ് മൊഴിയെടുത്തത്. ഗൗരവമായ മൊഴി ലഭിച്ചിട്ടും ഇപ്പോള്‍ പൊലീസ് കേസെടുക്കുന്നില്ല. പുതുവൈപ്പിലുണ്ടായ പൊലീസിന്റെ നരനായാട്ടിനു തുല്യമാണ് പെരുവന്താനത്തെ എസ്.ഐ.യുടെ മര്‍ദ്ദനമെന്നും പി,ടി.തോമസ് കൂട്ടി ചേര്‍ത്തു.