കാഞ്ഞിരപ്പള്ളി :വേനല്‍ ചൂടിലും സിനിമാ പ്രേമികളുടെ മനസ്സില്‍ പ്രണയത്തിന്റെ തണുപ്പ് പകര്‍ന്ന് മുന്നേറുകയാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം…. ചിത്രത്തി ന്റെ ദൃശ്യ ഭംഗി പ്രേക്ഷകര്‍ അനുഭവിച്ചത് എന്നും മനസില്‍ പ്രണയം സൂക്ഷിക്കുന്ന ഒരു ഛായാഗ്രഹകന്റെ കണ്ണിലൂടെയും. munthirivallikal camera man pramod mainപ്രമോദ് കെ. പിള്ള എന്ന കാഞ്ഞിരപ്പള്ളി ക്കാരന്റെ ക്യാമറ കണ്ണിലൂടെ. കഥയെ അറിഞ്ഞ് കഥാപാത്രങ്ങ ളെയറിഞ്ഞ് റിയലി സ്റ്റിക് ഫീലിംഗ് ആണ് ഈ ചിത്രം കാണുമ്പോള്‍ പ്രേക്ഷകനിലു ണ്ടാകുന്നത്. കാഴ്ച്ചയുടെ നവ്യാനുഭവം തന്നെ ഒരുക്കിയിരിക്കുകയാണ് ചിത്രത്തി ലുടെ പ്രമോദ്. munthirivallikal camera man pramod 10
ആദ്യ സിനിമ പോളിടെക്നിക്കിലൂടെ മികച്ച ഛായാഗ്രഹകനായി പേരെടുത്തയാളാണ് കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി പ്രമോദ് കെ. പിള്ള. ചെറുപ്പമുതലേയുള്ള ഫോ ട്ടോഗ്രാഫിയോടുള്ള താല്പര്യമാണ് ഇന്ന് സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലെത്തി നില്‍ക്കുന്ന ത്. അത് കോടികളുടെ കളക്ഷന്‍ നേടി മുന്നേറുന്നത് കാണുന്നത് ഇരട്ടി മധുരവും നല്‍കുന്നവെന്ന് പ്രമോദ് പറയുന്നു. munthirivallikal camera man pramod 4
പാലാ സെന്റ് തോമസ് കോളേജിലെ ബിരുദാനന്തര ബിരുദം മുടങ്ങുന്നതിനു തന്നെ കാരണം ഫോട്ടോഗ്രഫി പ്രേമം തന്നെ. തന്റെ ജീവിത്തെ ഫോട്ടോഗ്രഫിയിലേക്ക് തിരിച്ച് വിട്ടത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ചേട്ടന്‍ പ്രദീപാണെന്ന് പ്രമോദ് പറയുന്നു. പോളി ടെക്‌നിക്കിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായ പ്രമോദ് കെ. പിള്ള സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെയും തന്റെ ക്യാമറയിലുടെ പകര്‍ത്തിയിരിക്കുക യാണ്…. പ്രമോദ് കെ. പിള്ളയുടെ ജീവിതത്തിലൂടെ.munthirivallikal camera man pramod 11
ഫോട്ടോഗ്രാഫിയും സിനിമാ മോഹങ്ങളും മനസ്സ് നിറയെ. അതിനായുള്ള ചെറിയ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഡയറക്ടര്‍ സിദ്ദിഖ് സാറിന്റെ അസിസ്റ്റന്റ് ടിവിനെ കണ്ട് മുട്ടുന്നതോടെയാണ് സനിമയിലേക്ക് വഴി തുറന്ന് കിട്ടുന്നത്. ടിവിനാ ണ് ക്യാമാറമാനായ ജിബു ജേക്കബിനെ പരിചയപ്പെടുത്തുന്നതും. 2005ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത മധു വാര്യര്‍ നായകനായ ‘ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെ ജിബു ജേക്കബിന്റെ അസിസ്റ്റന്റായിട്ടാണ് സിനിമയില്‍ തുടക്കം കുറിച്ചത്.

munthirivallikal camera man pramod 19
പിന്നീട് തസ്‌കര വീരന്‍, ഒരുവന്‍, രാഷ്ട്രം, പ്രണയകാലം, ബോയി ഫ്രണ്ട് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളുടെ അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചു. സകുടുംബം ശ്യാമള എന്ന ചിത്രത്തിലൂടെ അസോസിയോറ്റ് ക്യാമറാമാനാ കുന്നത്. പിന്നീട് ക്യാമറാമാന്‍ സതീഷ് കുറുപ്പിനൊപ്പം, ഭ്രമരം, പ്രണയം, ലേഡീസ് ആന്റ് ജെന്റില്‍മാന്‍, തുടങ്ങിയ ചിത്രങ്ങളില്‍ അസ്സോസിയേറ്റായി പ്രവര്‍ത്തിച്ചു. munthirivallikal camera man pramod
സ്വതന്ത്ര ഛായഗ്രഹകനാകുള്ള വിളിയെത്തുന്നത് അപ്രതീക്ഷിതമായിച്ചായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ പോളിടെക്‌നിക് ആയിരുന്നു സ്വതന്ത്ര ഛായ ഗ്രഹകനാകുന്ന ആദ്യ ചിത്രം. അതും ക്യാമറ കൈകാര്യം ചെയ്യാനിരുന്ന ആളുടെ പകരക്കാരനായി. പോളിടെക്‌നിക്കിന്റെ സംവീധായകനായ എം. പദ്മകുമാര്‍  പരി ചയപ്പെടുത്തുന്നത് ക്യാമാറാമാനായ സതീഷ് കുറുപ്പാണ്.munthirivallikal camera man pramod 17 വാസ്തവം, പരുന്ത്, ശിഖാര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവീധായകനായ എം. പദ്മകുമാര്‍ സാറിനൊപ്പമുള്ള ആദ്യ സിനിമ സമ്മാനിച്ചത് വലിയ പാഠങ്ങളായിരു ന്നു.

ജിബു ജേക്കബിനും സതീഷ് കുറുപ്പിനും മികച്ച സംവിധായകര്‍ക്കുമൊപ്പമുള്ള പ്രവര്‍ ത്തനം ആദ്യ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തപ്പോള്‍ ഗുണം ചെയ്തു. ഒരു പുതുമുഖ ക്യാമാറമാന് ലഭിക്കാവുന്ന എല്ലാ വിധ സപ്പോര്‍ട്ടും സിനിമയുടെ സംവി ധായകനും നിര്‍മ്മാതാവും നായകന്‍ കുഞ്ചാക്കോ ബോബനും നല്‍കി. അതുകൊ ണ്ട് തന്നെ വലിയ ടെന്‍ഷനില്ലാതെ ആദ്യ സിനിമ പൂര്‍ത്തികരി ക്കാന്‍ കഴിഞ്ഞു.munthirivallikal camera man pramod 1
സിനിമാ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട ഓര്‍മ്മകളും സമ്മാനിച്ച് കൊണ്ടാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ പൂര്‍ത്തിയാക്കിയത്. ഏറ്റവും വലിയ സന്തോഷം സിനിമയില്‍ അസിസ്റ്റാന്റായി പ്രവര്‍ത്തനം ആരംഭിച്ച ജിബു ജേക്കബിനൊപ്പം വര്‍ക്ക് ചെയ്യുന്നുവെന്നതാണ്. ഗുരുവിന്റെ ചിത്രത്തിന്റെ തന്നെ ക്യാമറ ചലിപ്പിക്കാന്‍ ലഭിച്ച ഭാഗ്യം ജീവിതത്തിലെ അതുല്യ നിമിഷങ്ങളില്‍ ഒന്നായി കാണുന്നു. സിനിമാ മോഹം ഉള്ളില്‍ ഉടലെടുത്തനാള്‍ മുതല്‍ മനസ്സില്‍ കരുതിയിരുന്ന മറ്റൊരു സ്വപനവും ഈ ചിത്രത്തിലൂടെ യാഥാര്‍ത്ഥ്യമായി.

മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയെ എന്റെ ക്യാമറാകണ്ണിലൂടെ നോക്കിക്കാണാ ന്‍ സാധിച്ചു. അഭിനയത്തില്‍ ജീനിയസ് ആയ ലാല്‍ സാറിന്റെ പ്രകടനം അത്ഭുതത് തോടെ മാത്രമാണ് നോക്കികണ്ടത്. ചിത്രം പൂര്‍ത്തിയാക്കുന്നത് വരെ ലാല്‍ സാര്‍ നല്‍കിയ സപ്പോര്‍ട്ട് വളരെ വലുതാണ്. ഒരു തുടക്കക്കാരനെന്ന നിലയില്‍ താന്‍ ചെയ്ത രണ്ട് സിനിമയിലെയും അഭിനേതാക്കള്‍ വലിയ സപ്പോര്‍ട്ടാണ് നല്‍കിയത്.

മികച്ച ഒട്ടേറെ ഹ്രസ്വ ചിത്രങ്ങള്‍ക്കും ക്യാമറ കൈകാര്യം ചെയ്യുന്നതിനായി ഭാഗ്യം ലഭിച്ചിട്ടുണ്ട്. ‘ഇമ്മിണി ബല്യരാള്‍’ എന്ന ഹ്രസ്വ ചിത്രത്തിന് ഒന്നിലധികം നാഷ്ണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മികച്ച ഛായാഗ്രഹനുള്ള സംസ്ഥാന അവാര്‍ഡ് ഇമ്മിണി ബല്യരാളിലൂടെ ലഭിച്ചിരുന്നു. നിരവധി ഹ്രസ്വ ചിത്രങ്ങള്‍ക്കും പരസ്യ ചിത്രങ്ങള്‍ ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ അവസരങ്ങള്‍ ഒത്തുവന്നാല്‍ സംവിധാന മോഹങ്ങളുമുണ്ട്. ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യുവാനും താല്പര്യമുണ്ട്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ചിത്രം ചെയ്യുകയെന്നതും ആഗ്രഹമാണ്. മലയാളി കളുടെ സ്വകാര്യ അഹങ്കാരങ്ങളായ ഇന്ത്യന്‍ സിനിമയിലെ തന്നെ ലെജെന്‍സായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നത് തന്നെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. മുന്തിരി വള്ളികളിലൂടെ ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ഇനി ഒരു മമ്മുട്ടി ചിത്രമാണ് ആഗ്രഹം. ഒപ്പം കൂടുതല്‍ നല്ല സിനിമകള്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ സാധിക്കണമെന്ന ആഗ്രഹവും പ്രാര്‍ത്ഥനയും. munthirivallikal camera man pramod 18
കാഞ്ഞിരപ്പള്ളി ആനക്കല്ല് അണ്ണാവീട്ടില്‍ കൃഷ്ണപിള്ള, ഭവാനി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: പ്രിയ. ഏകമകള്‍: ദിയmery queens