st.josephകണ്ടുമടുത്ത പ്രണയകഥകൾക്കിടയിലൂടെ മുന്തിരിവള്ളികൾ തളിർത്തത് ഗൃഹാതു രതയിൽ ഉറങ്ങിക്കിടന്ന പ്രണയത്തെ തട്ടി ഉണർത്തിക്കൊണ്ടാണ്. പുലിമുരുക നിൽ നിന്നും ഉലഹന്നാനിലേക്കുള്ള മോഹൻലാലിന്‍റെ പരകായപ്രവേശം പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുംവിധമായപ്പോൾ സംവിധാനത്തിന്‍റെ രണ്ടാം ഉൗഴം ഗംഭീരമാക്കിയിരിക്കുകയാണ് ജിബു ജേക്കബ് മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിലൂടെ.

munthirivallikal thalirkumpol_rpt
വി.ജെ. ജെയിംസിന്‍റെ പ്രണയോപനിഷത്തിന്‍റെ കഥാംശം കടംകൊണ്ട് സിന്ധുരാജ് ഒരുക്കിയ തിരക്കഥയ്ക്ക് എഴുത്തിന്‍റെ വശ്യതയും കൂടി ഉണ്ടായപ്പോൾ ഈ വർഷാദ്യം കിട്ടിയത് ദന്പതികൾക്കിടയിൽ നിന്നും വിട്ടകലുന്ന പ്രണയത്തെ മുറുകെ പിടിക്കാനുള്ള മറുമരുന്നു കൂടിയാണ്. ഉലഹന്നാനെയും കുടുംബത്തെയും കാണാൻ കയറുന്നത് കൊള്ളാം, പക്ഷേ തിരികെ മടങ്ങുന്പോൾ മനസിൽ മൊട്ടിടുന്ന പ്രണയത്തെ കൈവിടാതെ സൂക്ഷിക്കണമെന്നു മാത്രം.munthirivallikal thalirkumpol_rpt 14

പ്ര ണയം പൂത്തു തളിർക്കേണ്ടത് ഫോണുകളിലൂടെയല്ല മറിച്ച്, ഭവനങ്ങളിലാണെ ന്ന് ജിബു ജേക്കബ് പറയുന്പോൾ ഇന്നത്തെ സമൂഹത്തിന്‍റെ നേർചിത്രം കൂടി അറിയാതെ ഓർത്തുപോകും. വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും വാഴുന്ന ഇന്ന ത്തെ പ്രണയങ്ങൾക്കിടയിൽ മുന്തിരിവള്ളികളുടെ സ്ഥാനം വലുതാണ്. പഴമയുടെ മുന്തിരിച്ചാറ് നുണയുന്പോൾ കിട്ടുന്ന ഉൗർജം പുതുമയുടെ രസച്ചരടിൽ കുടുങ്ങി പ്പോ കാതെ നിങ്ങളെ സംരക്ഷിച്ചോളുമെന്നാണ് ഉലഹന്നാനും കുടുംബവും പറഞ്ഞുവയ്ക്കുന്നത്.

munthirivallikal thalirkumpol_rpt 6ദൃ ശ്യത്തിനു ശേഷം മീനയ്ക്ക് കിട്ടിയ മികച്ച വേഷമാണ് മുന്തിരിവള്ളികളിലെ ആനി യമ്മയെന്ന് നിസംശയം പറയാം. പ്രായത്തിനൊത്ത വേഷത്തിൽ വീട്ടമ്മയായി മീന സ്ക്രീനീൽ നിറഞ്ഞുനിന്നപ്പോൾ കാണാൻ കഴിഞ്ഞത് ഓരോ വീടുകളിലും ഒതുങ്ങി ക്കൂടി കഴിയുന്ന വീട്ടമ്മമാരുടെ പ്രതിനിധിയെയാണ്. വീട്ടിലെ അന്തരീക്ഷ ത്തിന് മാറ്റം ഉണ്ടാകുന്നത് ദന്പതികളുടെ സന്തോഷം തളിർക്കുന്പോഴാണെന്ന് പറയുന്നതിനോടൊപ്പം ഇനിയും വിട്ടകന്നിട്ടില്ലാത്ത പ്രണയത്തെ ചേർത്തു പിടി ച്ചാൽ ഇതുവരെ കാണാത്ത മനോഹര കാഴ്ചകൾ കാണാൻ കഴിയുമെന്നും ചിത്രം ഓർമിപ്പിക്കുന്നു.munthirivallikal thalirkumpol_rpt 15 munthirivallikal thalirkumpol_rpt 7 munthirivallikal thalirkumpol_rpt 9പ ഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍റെ കുടുംബാന്തരീക്ഷത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ടുപോകുന്നത്. അതിനിടയിൽ കടന്നുവരുന്ന കഥാപാത്രങ്ങളെ ഒത്തിണക്കത്തോടെ ജിബു ജേക്കബ് കൂട്ടിച്ചേർത്തപ്പോൾ അനൂപ് മേനോൻ, അലൻസിയർ, കലാഭവൻ ഷാജോൺ എന്നിവർക്ക് മികച്ച വേഷങ്ങൾ കിട്ടി. എല്ലാവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി പകർന്നാടിയപ്പോൾ ഒരുപാട് കുടുംബങ്ങളിലെ സന്തോഷവും ദുഃഖവും സ്ക്രീനിൽ മിന്നിത്തിളങ്ങി.munthirivallikal thalirkumpol_rpt 3 munthirivallikal thalirkumpol_rpt 4 munthirivallikal thalirkumpol_rpt 2ഇ ന്നത്തെ കുട്ടികളിൽ തളിരിടുന്ന പ്രണയത്തിന്‍റെ ആയുസ് കുടുംബാന്തരീക്ഷത്തിൽ തളിരിടുന്ന സ്നേഹത്തിന് മുന്നി ൽ ഒന്നുമല്ലാതായി പോകുമെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്. കുടുംബാന്തരീക്ഷത്തിന്‍റെ ഉൗഷ്മളതയ്ക്ക് ഇണങ്ങിയ സംഗീതം ഒരുക്കി എം.ജയചന്ദ്രനും ബിജിപാലും ചിത്രത്തിന് സുഖമുള്ള താളം നിലനിർത്തി. ഒറ്റ ഗാനത്തിലൂടെ കുട്ടനാടിന്‍റെ സൗന്ദര്യം ഒട്ടും ചോരാതെ തന്നെ പ്രമോദ് കെ. പിള്ള ഒപ്പിയെടുത്തപ്പോൾ ചിത്രത്തിന് കിട്ടിയ ഉണർവ് നിങ്ങൾ തീയറ്ററിൽ പോയി തന്നെ ആസ്വദിക്കുക.

munthirivallikal thalirkumpol_rpt 13 munthirivallikal thalirkumpol_rpt 11 munthirivallikal thalirkumpol_rpt 10കു ടുംബാന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഓരോ വ്യക്തിയെയും എങ്ങനെയെല്ലാം മാറ്റിമറിക്കുമെന്ന് ഉലഹന്നാന്‍റെ കുടുംബ കാഴ്ചകളിലൂടെ ജിബു ജേക്കബും സംഘവും കാട്ടിത്തരുന്പോൾ മുഖം മറയ്ക്കാതെ തന്നെ ആ കാഴ്ചകൾ കണ്ടിരിക്കാം. ഇന്നത്തെ രാഷ്ട്രീയത്തിന്‍റെ നേർചിത്രവും സർക്കാർ ഉദ്യോഗസ്ഥരുടെ പെടാപ്പാടുകളും ചിത്രത്തിൽ നിഴലിക്കുന്നുണ്ട്. എല്ലാത്തിനും ഉപരി എല്ലാവരിലും പ്രണയം തളിർക്കുമെന്നും അത് ഓരോരുത്തരിലും കൊണ്ടു വരുന്ന രസകരങ്ങളായ മാറ്റങ്ങൾ എന്തൊക്കെയാണെന്നും ചിത്രത്തിൽ കാണാൻ സാധിക്കും.

പ്രണയത്തിന്‍റെ ഇരുപുറങ്ങളെ മോഹൻലാലിലൂടെയും അനൂപ് മേനോനിലൂടെയും സംവിധായകൻ തുറന്നുകാട്ടു ന്നുണ്ട്. ഈ ജനുവരിയിൽ തളിർത്ത മുന്തിരിവള്ളികൾ നിങ്ങളെ നന്നായി ആസ്വദിപ്പിക്കുമെന്നതിൽ തർക്ക മില്ല.അല്പം വൈകിയെങ്കിലും പ്രണയം ആവോളം ചേർത്ത മുന്തിരിച്ചാറ് തന്നെയാണ് ജിബു ജേക്കബ് മലയാളി കൾക്ക് സമ്മാനിച്ചിരിക്കുന്നത്.akjm