ഇല്ലാത്ത പ്യൂൺ തസ്തികകളിലെ നിയമനംറദ്ദാക്കിയ ദിലീപിൻറ്റെ പരാതി വഴി തുറന്നത് വെൺകുറിഞ്ഞി ബാങ്കിലെ വൻ ക്രമക്കേടുകളിലേക്ക്.

report:abdul muthalib

മുക്കൂട്ടുതറ : വെൺകുറിഞ്ഞി സർവീസ് സഹകരണബാങ്കിലെ പ്യൂൺ നിയമനം റദ്ദാ ക്കിയപ്പോൾ ഉയരുന്നത് അഴിമതിയുടെയും ക്രമക്കേടുകളുടെയും കോടികളുടെ നഷ്ട ങ്ങളുടെയും കഥകൾ. ഇല്ലാത്ത പ്യൂൺ തസ്തികയിലാണ് നിയമനം നടത്താൻ ശ്രമിച്ച തെന്ന് പരിശോധകസംഘം കണ്ടെത്തിയപ്പോഴാണ് വൻ ക്രമക്കേടുകൾ ഇതിന് പുറമെ നടന്നതായി തെളിവുകൾ ലഭിച്ചത്.
പ്യൂൺ നിയമനത്തിനെതിരെ വിവരാവകാശ പ്രവർത്തകൻ കൊല്ലമുള കിഴക്കേമു റിയിൽ ദിലീപ് മാത്യു നൽകിയ പരാതിയാണ് വൻ ക്രമക്കേടുകളിലേക്ക് നീളുന്ന അന്വേഷണത്തിലേക്ക് ഇപ്പോൾ എത്തി നിൽക്കുന്നത്. ക്രമക്കേടുകളൊക്കെ തീർത്തും അടിസ്ഥാനരഹിതമാണെന്നാണ് ഭരണസമിതിയുടെ വാദം. എന്നാൽ ഇതിന് വിരുദ്ധ മായ വസ്തുതകളാണ് ജില്ലാ സഹകരണസംഘം ജോയിൻറ്റ് രജിസ്ട്രാർ പരിശോധ കസംഘത്തിൻറ്റെ റിപ്പോർട്ടിൽ പുറത്തുവിട്ടിരിക്കുന്നത്.
മുക്കൂട്ടുതറ, കൊല്ലമുള പ്രദേശങ്ങളിലെ കുടിയേറ്റ കർഷകർ പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ധ്വാനം ചെലവിട്ട് 1949 ൽ ആരംഭിച്ച ബാങ്ക് ലാഭത്തിൽ നിന്നും കോടികളുടെ നഷ്ട ത്തിലേക്ക് കൂപ്പ് കുത്തിയതിൻറ്റെ പിന്നിൽ വൻക്രമക്കേടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എങ്ങനെയാണിത് സംഭവിച്ചതെന്നും ആരൊക്കെയാണ് ഉത്തരവാദികളെ ന്നും വ്യക്തമാകണമെങ്കിൽ സമഗ്രമായ അന്വേഷണം വേണ്ടിവരും. ഇതിന് നിമിത്തമാ യിരിക്കുന്നത് പ്യൂൺ നിയമനം ചോദ്യം ചെയ്ത് ദിലീപ് മാത്യു നൽകിയ പരാതിയാ ണ്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് നാല് വർഷമായി ബാങ്ക് വൻ നഷ്ടത്തിൽ പ്രവർത്തിക്കുകയാണെന്ന് ബോധ്യമായത്.
2012 ൽ ഏഴ് കോടി 68 ലക്ഷം രൂപയായിരുന്നു നഷ്ടം. ഇത് നികത്താനോ ലാഭത്തി ലാ കാനോ കഴിഞ്ഞിട്ടില്ല. നഷ്ടത്തിലായ ബാങ്കിൽ പുതിയ നിയമനം നടത്താൻ പാടില്ല. ശാഖകളിൽ മാനേജർമാരെ നിയമിച്ചത് അനുമതി വാങ്ങാതെയാണ്. അനുമതിയില്ലാ തെ നടന്ന നിയമനങ്ങളിൽ പിന്നീട് സ്ഥാനകയറ്റമായി പ്രമോഷനുകൾ നൽകിയതും ഗുരുതരമായ നിയമലംഘനമാണ്. സ്ഥാനകയറ്റം നൽകിയത് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി അംഗീകരിക്കാതെയായിരുന്നു. ജീവനക്കാരുടെ പ്രബോഷൻ പ്രഖ്യാപി ച്ചിരുന്നില്ല.
അംഗങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകികൊണ്ടിരിക്കുക യാണെന്ന് പരിശോധക സംഘം കണ്ടെത്തി. നഷ്ടത്തിലായതിനാൽ ബാങ്കിനെ റീ ക്ലാസി ഫൈ ചെയ്യണമെന്ന് പരിശോധകസംഘം അറിയിച്ചിട്ടുണ്ട്. ഇതിനനുസൃതമായി തസ്തികകൾ ഇനി വെട്ടിക്കുറക്കേണ്ടി വരും. 2014 ലെ അറ്റ നഷ്ടം ഏഴ് കോടി 12 ലക്ഷത്തിൽ പരം രൂപയാണെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. രണ്ട് കോടിയോളം രൂപയുടെ കുറവ് കണ്ടെത്തുകയും ചെയ്തു. വളം ഡിപ്പോ, കൺസ്യൂമർ സ്റ്റോർ എന്നിവിടങ്ങളി ൽ നാല് പേരെ നിയമിച്ചത് അനധികൃതമായാണെന്നും നിയമം ലംഘിച്ചാണ് ശമ്പളം നൽകിയതെന്നും കണ്ടെത്തി.
നിയമാനുസൃത അവധി രേഖപ്പെടുത്താതെ രണ്ടര ലക്ഷം രൂപ ജീവനക്കാർക്ക് നൽകി യെന്നും കണ്ടെത്തി. അനുമതിയില്ലാതെ നടന്ന നിയമനങ്ങളിൽ പിന്നീട് സ്ഥാനകയറ്റം നൽകിയതിലൂടെ ലക്ഷങ്ങളാണ് ശമ്പള ഇനത്തിൽ ഇനി തിരിച്ചുപിടിക്കേണ്ടി വരിക. ബാങ്ക് നഷ്ടത്തിലാണെന്നറിഞ്ഞിട്ടും ഇത് മറച്ചുപിടിച്ചാണ് പ്യൂൺ നിയമനത്തിന് അനു മതി വാങ്ങിയത്. എന്നാൽ അനുമതി ലഭിക്കുന്നതിന് മുമ്പെ പ്യൂൺ നിയമനം നടത്തു കയായിരുന്നു.
അതായത് നിയമനം നടത്തിയതിന് ശേഷമാണ് അനുമതി ആവശ്യപ്പെട്ടത്. മാത്രവുമല്ല ഈ കാലയളവിൽ രണ്ട് ശാഖകളിലായി അധികനിയമനത്തിന് ഓരോ പ്യൂൺമാരുടെ തസ്തികയില്ലായിരുന്നു. ഇല്ലാത്ത ഈ തസ്തികകളിലാണ് നിയമനം നടന്നത്. നിയമന ത്തിൽ ഉത്തരക്കടലാസുകളിൽ രേഖപ്പെടുത്തിയ മാർക്കുകൾ അന്വേഷക സംഘം പരി ശോധിച്ചപ്പോൾ അഴിമതി നടന്നതിൻറ്റെ തെളിവുകൾ കണ്ടെത്തി. താനറിയാതെ മറ്റാ രോ മാർക്കിട്ടെന്ന് ബോർഡംഗങ്ങളിൽ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. സഹകരണ നി യമ ചട്ടം 63,184,185,188, 190, 80 (1) ചട്ടം 182 അപ്പൻഡിക്സ്-മൂന്ന്,  കെഎസ്ആർ പാർട്ട് ഒന്ന് റൂൾ 113, എന്നീ നിയമങ്ങൾ ലംഘിച്ചെന്ന് പരിശോധനാ റിപ്പോർട്ടിൽ പറ യുന്നു.
ഈ റിപ്പോർട്ടിനെ തുടർന്ന് പ്യൂൺ തസ്തികകളുടെ നിയമനം റദ്ദാക്കിയിരിക്കുകയാ ണ്. ഒപ്പം സമഗ്രമായ അന്വേഷണത്തിന് നടപടികൾ ആരംഭിച്ചിരിക്കുകയുമാണ്. മുണ്ട ക്കയം റ്റി ആർ ആൻഡ് റ്റി എസ്റ്റേറ്റിൻറ്റെ ഉടമസ്ഥാവകാശം, വെച്ചുച്ചിറയിലെ ക്രഷർ ഫാക്ടറിയുടെ പ്രവർത്തനത്തിലെ നിയമലംഘനം തുടങ്ങി ഒട്ടേറെ ജനകീയ പ്രശ്നങ്ങ ളിൽ വിവരാവകാശ നിയമം ഉപയോഗിച്ച് സർക്കാർ വകുപ്പുകളിലും കോടതികളി ലും നടപടികൾ സ്വീകരിക്കുന്നതിന് പ്രവർത്തിച്ചിട്ടുളള ദിലീപ് മാത്യു ബാങ്കിലെ ക്രമ ക്കേടുകളിൽ നടപടികൾ സ്വീകരിക്കപ്പെടുന്നതു വരെ നിയമ പോരാട്ടം തുടരുമെന്ന് പറഞ്ഞു.