കാഞ്ഞിരപ്പള്ളി:എട്ടാം ക്ലാസുകാരനെ പോലിസുകാരന്‍ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി.പെരുവന്താനം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ ഷെമീമോന് എതിരെയാണ് പരാതി.തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തിയ പോലിസുകാരന്‍ മര്‍ദ്ദിച്ചതായും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു.

ചൊവാഴ്ച 6.30 മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയില്‍ നോമ്പുകാലത്തിനോടാനുബന്ധിച്ച് നസ്‌കാരത്തിനായി പള്ളിലെത്തിയ എട്ടാം ക്ലാസുകാരനെതിരെയാണ് പോലീസുകാരെന്റെ അതിക്രമം ഉണ്ടായത്ായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

പള്ളിയില്‍ നമസ്‌കരിക്കുവാന്‍ എത്തിയ പോലിസുകാരന്റെ ചെരുപ്പ് വിദ്യാര്‍ത്ഥി തട്ടിയെന്നാരോപിച്ചാണ് പെരുവന്താനം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഷെമീ മോന്‍ വിദ്യാര്‍ത്ഥിക്ക് എതിരെ തിരിയുകയായിരുന്നു.പള്ളിയില്‍ വച്ച് പോലിസുകാരന്‍ മര്‍ദിച്ചെന്നും അരമണിക്കൂറിനുശേഷം വീണ്ടും വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ പോലിസുകാരന്‍ തോക്ക് ചൂണ്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാഞ്ഞിരപ്പള്ളി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഷെമിമോനെ കസ്റ്റിഡിലെടുക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ കാഞ്ഞിരപ്പള്ളി സിഐ വി.പി. മോഹലാലിന് പരാതി നല്‍കി. മുമ്പ് പോലീസുകാരന്റെ മകനുമായി ചെരുപ്പുമാറ്റിവച്ച സംഭവുമായി തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.