പൊൻകുന്നം: കൊല്ലം-തേനി ദേശീയ പാതയിലെ പൊൻകുന്നത്ത് റോഡ് വശത്ത് മയിലിനെ ചത്തനിലയിൽ കണ്ടെത്തി. ഇന്നു രാവിലെ 8.30 ഓ ടെ പൊൻകുന്നം ശാന്തിനികേതൻ ആശുപത്രിക്ക് സമീപമാണ് മയിലിനെ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലിസ് എത്തി യാണ് പുല്ലിനിടയിൽ നിന്നും മയിലിനെ പുറത്തെടുത്തു.

ഏതോ വാഹനം ഇടിച്ച് മയിൽ തെറിച്ചു പോയതാകാമെന്ന് കരുതുന്നു. ഏകദേശം പത്തു കിലോയോളം തൂക്കം വരുന്ന മയിലാണ് ചത്തത്. പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് പ്ലാച്ചേരിയിൽ നിന്ന് എത്തി യ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മയിലിനെ കൈമാറി.pea cock dead 2 copy മയിൽ എവിടെ നിന്നാണ് സ്ഥലത്ത് എത്തിയതെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് ആദ്യമായാണ് മയിലിനെ കാണുന്നതെന്ന് പരിസരവാസികൾ പറഞ്ഞു.

മയിലിനു ഏകദേശം പത്തു കിലോയോളം തൂക്കം വരും. ദേശീയ പക്ഷിയായതിനാൽ സംരക്ഷിക്കപ്പെടേണ്ട വർഗ്ഗത്തിൽ പെട്ട ഇനം ആയതിനാൽ മയിലിന്റെ ജഡത്തിന് പോലിസ്‌ കാവലേർപ്പെടുത്തി യിരുന്നു. പിന്നിട് പ്ലാച്ചേരിയിൽ നിന്ന് എത്തിയ വനവകുപ്പു ഉദ്യോഗസ്ഥർക്ക് ചത്ത മയിലിനെ കൈമാറിയതായി പോലിസ് അറിയിച്ചു.pea cock dead copyരണ്ടു വർഷങ്ങൾക്കു മുൻപ്, കാളകെട്ടിയിൽ വച്ച് നാട്ടിലെത്തിയ ഒരു മയിൽ റോഡിൽ നിന്ന് പറന്നുയർന്ന സമയത്ത് വൈദ്യത കന്പിയിൽ മുട്ടി ഷോക്ക്‌ ഏറ്റു ചത്തുപോയിരുന്നു.