കാഞ്ഞിരപ്പള്ളി:പൊന്‍കുന്നത്ത് ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കള്‍ പിടിയില്‍. കാഞ്ഞിരപ്പള്ളി എക്സൈസ് സംഘമാണ് 33 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാക്കളെ പിടികൂടിയത്. തിടനാട് വെള്ളൂക്കുന്നേല്‍ തോമസ് ജോര്‍ജ്(23), കാഞ്ഞിരപ്പള്ളി ഞള്ള മറ്റംവയല് മണ്ണംപ്ളാക്കല്‍ അലന്തോമസ്(23), കോട്ടയം കോടിമത മധുമലവീട്ടില് എം .നന്ദഗോപാല്‍(23) എന്നിവരെയാണ് ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം അറ സ്റ്റ് ചെയ്തത്.എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടയൊണ് ഇവര്‍ പിടിയിലായത്.കാറിലെത്തിയ ഇവരുടെ പക്കല്‍ നിന്നും ടിക് ടാക് മിഠായി ടിന്നില്‍ സൂക്ഷിച്ചിരുന്ന 33 ഗ്രാം ഹാഷിഷ് ഓയിലും പിടി ച്ചെടുത്തുവര് സഞ്ചരിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഹാഷിഷ് ഓയില്‍ ഉപയോഗിക്കുന്നതിനുള്ള പൈപ്പും കാറില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
സ്വന്തമായി ഉപയോഗിക്കുന്നതിനായി അഞ്ച് ഗ്രാമിന് 3500രൂപ വീതം വില നല്കി യാണ് എറണാകുളത്ത് നിന്നും പ്രതികള്‍ ഹാഷിഷ് ഓയില്‍ വാങ്ങിയത്. ഒരു കിലോ ഗ്രാം ഓയില്‍ ലഭിക്കണമെങ്കില്‍ 50 കിലോഗ്രാമോളം കഞ്ചാവ് വാറ്റിയെടുക്കേണ്ടതുണ്ട്. പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളം നെടു മ്പാശേരിയിലെ വീട്ടില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 40 മില്ലിഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയെങ്കിലും ഈ സംഭവത്തിലെ പ്രതികളെ പിടികൂടാനായി ല്ല.
പിടിയിലായ പ്രതികള്‍ മൂന്നു പേരും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളില്‍ മുമ്പ് ഒരുമിച്ച് പഠിച്ചിരുന്നവരാണ്. നന്ദഗോപാല്‍ എന്‍ജിനിയറിങ്ങ് പഠനം കഴിഞ്ഞ് ചെന്നൈയില്‍ ജോലി ചെയ്യുന്നു. തോമസ് ജോര്‍ജ് ചെന്നൈയില്‍ ലയോളകേളജില് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്സിന് പഠിക്കുന്നു. അലന് ഡിഗ്രി കഴിഞ്ഞ് പി.ജി കോഴ്സിന് ചേരാനുള്ള തയ്യാറെടുപ്പിലാണ്.
പൊന്‍കുന്നം എക്സൈസ് സി.ഐ. ഒ.പ്രസാദിന്റെ നേതൃത്വത്തില്‍ വി.എസ്. ശ്രീലേഷ്, ഒ.എ.ഷാനവാസ്, വി.കെ.വിനോദ്, ബിനോയ് .കെ.മാത്യു, പി.ആര്.രതീഷ്, സുരേന്ദ്രന്, ഹരികൃഷ്ണന് എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.