ഹര്‍ത്താല്‍ ദിനത്തില്‍ പൊന്‍കുന്നം ചിറക്കടവില്‍ ബി.ജെ.പി മണ്ഡലം ഓഫീസായ പൊന്‍കുന്നം ശ്രീധരന്‍ സ്മാരക കേന്ദ്രത്തിനെതിരെയും പൊന്‍കുന്നത്തെ സി.പി.എം ഓഫീസിന് നേരെയും ആക്രമണം. ഇരു പാര്‍ട്ടികളുടെയും കൊടിമരങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ തകര്‍ത്തു. അക്രമണത്തെ തുടര്‍ന്ന് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും ടൗണില്‍ അണിനിരന്നതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. ഇതിനിടെ ബി.ജെ.പിയുടെ പാര്‍ട്ടി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പൊന്‍കുന്നം ടൗണിലെ സി.പി.എംന്റെയും സി.പി.യുടെയും കൊടിമരം തകര്‍ത്ത കൂടെ ബി.ഡി.ജെ.സിന്റെയും കൊടിമരം തകര്‍ത്തു.

ബി.ജെ.പി ഓഫീസ് അടിച്ച് തകര്‍ത്തതിന് പിന്നില്‍ സി പി എം ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണന്ന് ബിജെപി ആരോപിച്ചു. ഏയ്‌സ് ഓട്ടോയിലും അഞ്ചോളം ബൈ ക്കിലുമെത്തിയ ഇരുപതോളം വരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആരോപണം.മര പട്ടികയും വടിവാളും ഉപയോഗിച്ച് ഓഫീസ് തകര്‍ത്ത സംഘം ഓഫീസിനുള്ളിലെ കസേരയും ട്യൂബ് ലൈറ്റും മേശയും തകര്‍ത്തു. പുറത്തെ ജനല്‍ചില്ലുകളും തകര്‍ത്ത സംഘം സമീപത്തെ ബി.ജെ.പി യുടെയും സംഘപരിവാര്‍ സംഘടനകളുടെയും കൊടി മരങ്ങളും സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്നാണ് ആരോപണം. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.രാവിലെ ഹര്‍ത്താലിന്റ പ്രകടനത്തിനിടെ സി.പി.എമ്മിന്റെയും ഡിവൈഎഫ്എഫ് യുടെയും ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും തകര്‍ത്തിരുന്നു. സ്ഥലത്ത് പൊന്‍കുന്നം സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പ്രകോപിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍ പൊന്‍കുന്നം ടൗണിലുള്ള സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, ബി.ഡി.ജെ.എസ് അടക്കമുള്ളവരുടെ കൊടിമരത്തിനും ഫ്‌ളെക്‌സിനും കോടുപാടുകള്‍ വരുത്തിയി രുന്നു. സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ വന്‍ പോലീസ് സംഘം മേഖലയില്‍ നിലയു റപ്പിച്ചിട്ടുണ്ട്.