പൊന്‍കുന്നം : അപകടത്തില്‍ തകര്‍ന്ന ലോറിയുടെ ഉള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവ റെ പോലിസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപെടുത്തി ആശുപത്രിയി ലാക്കി.ഓട്ടത്തിനിടയില്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണം.

ഇന്നു പുലര്‍ച്ചെ 4.20ന് കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയുടെ മുന്‍വശത്താ യിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ മിനിലോറിയിടിച്ച് ലോറിയുടെ ഡ്രൈവര്‍ക്കു പരിക്കേറ്റൂ. അപകടത്തില്‍ പരിക്കേറ്റ ലോറി ഓടിച്ചിരുന്ന ബാബു സൗണ്ട്‌സ് ഉടമ തച്ചപ്പുഴ വലക്കമറ്റം ബാബു(32) വിനെ കോട്ടയത്ത് സ്വകാര്യാ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്നയുടനെ പടോളിംഗ് നടത്തി വരുകയായിരുന്ന പൊന്‍കുന്നം പോലിസ് വിവരം അറിഞ്ഞ് സ്ഥലത്ത് എത്തി. ഇടിയുടെ ആഘാതത്തില്‍ ലോറിക്കുളളില്‍ കുടു ങ്ങിയ ഡ്രൈവറെ പോലിസും കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപെടുത്തി ഫയര്‍ഫോഴ്‌സിന്റെ ആംബലന്‍സില്‍ കാഞ്ഞി രപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
വെളിച്ചിയാനിയില്‍ ഒരു പരിപാടി കഴിഞ്ഞു് മൈക്ക് സെറ്റുമായി തച്ചപ്പുഴയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.രാവിലെ 7-40 ന് മുണ്ടക്കയത്തു നിന്നും കോട്ട യം വഴി തിരുവനന്തപുരത്തിന് പോകേണ്ടിയിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് മി നിലോറി ഇടിച്ചതു്. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.
ഡിപ്പോയില്‍ പാര്‍ക്ക് .ചെയ്യാന്‍ ഇടമില്ലാത്തതിനാല്‍ വൈകി ഓടിയെത്തുന്ന കെ.എ സ്ആര്‍. ടി ബസ്സുകളധികവും പാലാ റോഡിലാണ് പാര്‍ക്ക് ചെയ്യൂന്നത്.