പൊന്‍കുന്നം -പാലാ റോഡില്‍ മാത്രം രണ്ട് അപകടങ്ങളും,ഇളങ്ങുളം -ഇളമ്പള്ളി റോഡില്‍ ഒരു അപകട വുമുണ്ടായി.ചൊവ്വാഴ്ചയും പൊന്‍കുന്നം-പാലാ റോഡില്‍ സ്‌കൂട്ടറില്‍ കാറിടിച്ചും അപകടമുണ്ടായി.

സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.സ്‌കൂട്ടര്‍ യാ ത്രികരായ അട്ടിക്കല്‍ വടക്കേല്‍ ബോബി വര്‍ഗീസ്(38),മകള്‍ അഭിയ(11), കാര്‍ യാത്ര ക്കാരായ ചെറുവള്ളി വാളാര്‍പ്പള്ളിഇല്ലം ദാമോദരന്‍ നമ്പൂതിരി(75), ഭാര്യ രമാ ദേ വി മകന്‍ ആനിക്കാട് കിഴക്കടമ്പ് മഹാദേവ ക്ഷേത്രം മേല്‍ശാന്തി മഹേശ്വരന്‍ നമ്പൂതി രി(36)എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു.ചൊവ്വാഴ്ച്ച രാവിലെ ഏഴു മണിയോടെ പൊന്‍കുന്നം-പാലാ റോഡില്‍ ഇളങ്ങുളം രണ്ടാം മൈലിന് സമീപ മായിരുന്നു അപകടം.സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ ഹാന്‍ ഡിലില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു.

റോഡില്‍ മറിഞ്ഞ ഇരുവാഹനങ്ങളിലും ഉണ്ടായിരുന്ന യാത്രക്കാരെ പരുക്കുകളോടെ നാട്ടുകാര്‍ ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.പിന്നിട് വിദഗ്ദ പരിശോധനക്ക് കോട്ടയത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇളങ്ങുളം: മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേ ര്‍ക്ക് പരുക്കേറ്റു.ബൈക്ക് യാത്രികരായ കോരുത്തോട് സ്വദേശി അഷ്ടമന്‍,എരുമേലി കുറുവാമൂഴി സ്വദേശി അബീം എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇളങ്ങുളം അമ്പലം-ഇളമ്പള്ളി റോഡില്‍ മുള യ്ക്കല്‍പീടികയ്ക്കു സമീപം ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. പാഴ്സല്‍ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.

ഇളങ്ങുളം:പി.പി.റോഡില്‍ സ്വകാര്യബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരു ക്കേറ്റു.പരുക്കേറ്റ കൊഴുവനാല്‍ ചെമ്പിളാവ് ചാമക്കാലായില്‍ ചാള്‍സ് കുര്യനെ കോ ട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി എട്ടരയോ ടെയായിരുന്നു അപകടം.

കൂടാതെ പാലാ-പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം ഗുരുക്ഷേത്രത്തിനു സമീപം നിയ ന്ത്രണം വിട്ട മിനിലോറി ഓടയിലേക്ക് ചെരിഞ്ഞു.തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി ഇറ ക്കിയ ശേഷം മടങ്ങുകയായിരുന്നു.ആര്‍ക്കും പരുക്കില്ല.