കാഞ്ഞിരപ്പള്ളി: കേരളത്തിലെ പൊതുസമൂഹം നേരിടുന്ന സാമൂഹ്യ – സാമുദായിക – കാര്‍ഷിക – വിദ്യാഭ്യാസ മേഖലകളിലെ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരി ക്കുവാന്‍ ഓരോ കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്നോട്ടുവരണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ആഹ്വാനം ചെ യ്തു.

ശബ്ദമില്ലാത്തവരുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും ശബ്ദമായി കത്തോലിക്കാ കോണ്‍ഗ്രസ് മാറണം. 2017-2020 വര്‍ഷത്തെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കത്തോ ലിക്കാ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ ഭാരവാഹികളുടെ നേതൃസംഗമം പാസ്റ്ററ ല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപതാ ഡയറക്ടര്‍ റവ. ഡോ. മാത്യു പാലക്കുടി അദ്ധ്യക്ഷത വഹിച്ചു.

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ജോര്‍ജ്ജു കുട്ടി ആഗസ്തി, അഡ്വ. സോണി തോമസ്, ജോമി കൊച്ചുപറമ്പില്‍, റെജി കൊച്ചുകരി പ്പാപ്പറമ്പില്‍, സെലിന്‍ സിജോ മുണ്ടമറ്റം, പി.കെ. എബ്രഹാം പാത്രപാങ്കല്‍, ജെയിംസ് പെരുമാകുന്നേല്‍, സിബി നമ്പുടാകം, മിനി സണ്ണി മണ്ണംപ്ലാക്കല്‍, പി.സി. ജോസഫ് പാറടിയില്‍, റെന്നി ച്ക്കാലയില്‍, ആന്‍സമ്മ തോമസ്, അലക്‌സ് തോമസ് പൗവ്വത്ത്, ജോജോ തെക്കുംചേരിക്കുന്നേല്‍, പ്രൊഫ. റോണി കെ. ബേബി, ജോളി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍ക്ക് ഡയറക്ടര്‍ റവ. ഡോ. മാത്യു പാലക്കുടി സത്യവാചകം ചൊല്ലിക്കൊടുത്തു.