കാഞ്ഞിരപ്പള്ളി: ആയിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്ന പേട്ട ഗവ: ഹൈ സ്‌ കൂളിന് പുതുജീവനേകാന്‍ നാട്ടുകാര്‍ ഒന്നിക്കുന്നു.സ്‌കൂളിന്റെ ശതാബ്ദിയാഘോഷ ങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഗാ ന്ധി ജയന്തി ദിനത്തില്‍ സ്‌കൂളും, പരിസരവും ശുചീകരിച്ചു.ബി.എഡ് സെന്റെര്‍, ഐ.എച്ച്.ആര്‍.ഡി.കോളജ് ഉള്‍പ്പെടെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിശാല മായ മൈതാനവും ഉള്‍പ്പെടുന്ന ക്യാമ്പസ് സ്പാരോസ് ക്ലബ്ബ്, വ്യാപാരി വ്യവസായി സമിതി, സൊസൈറ്റി ഫോര്‍ കെയര്‍ ആന്‍ഡ് ഷെയര്‍, സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി, പേട്ട സ്‌കൂള്‍ പി.ടി.എ എന്നീ സംഘടനകളുടെ നേത്യത്വത്തിലാണ് ശുചീകരിച്ചത്. 
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീറും, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കലും ചേര്‍ന്ന് ശുചീക രണ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നുബിന്‍ അന്‍ഫല്‍ അദ്ധ്യക്ഷ യായി. ബ്ലോക് പഞ്ചായത്തംഗം അഡ്വ: പി.എ.ഷമീര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.എ.റിബിന്‍ ഷാ, മുബീനാ നൂര്‍ മുഹമ്മദ്, ഹെഡ്മിസ്ട്രസ് സൂസന്നാമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 
വിവിധ സംഘടനാ ഭാരവാഹികളായ നൂറുദ്ദീന്‍ ഹാജി വട്ടകപ്പാ റ, റിയാസ് കാള്‍ടെ ക്‌സ്, കെ.എസ്.ഷാനവാസ്, നായിഫ് ഫൈസി, ഇല്യാസ്, അബ്ദുല്‍ സലാം പാറക്കല്‍, നസീര്‍ ഖാന്‍, അന്‍ഷാദ്, പി.പി.അഹമ്മദ് ഖാന്‍, കെബീര്‍, സജി, അദ്ധ്യാപകരായ ലാല്‍ വര്‍ഗീസ്, സുരേഷ്, ജയ്‌സണ്‍, പി.ടി.എ പ്രസിഡണ്ട് സജി എന്നിവരുടെ നേത്യ ത്വത്തിലായിരുന്നു ശുചീകരണം. പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വളപ്പില്‍ ജൈവ പച്ചക്കറി തോട്ടവും, പാര്‍ക്കും നിര്‍മിക്കും.

ഒക്ടോബര്‍ 6ന്സ്പാരോ ക്ലബിന്റെ നേത്യത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യൂണി ഫോ മും, സ്‌കൂളിലേക്കാവശ്യമായ ഉപകരണങ്ങളും വിതരണം ചെയ്യും.നവംബറില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമവും, ഡിസംബറില്‍ ശതാബ്ദിയാഘോഷങ്ങളും സംഘടിപ്പി ക്കും. പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളുടെ നില വാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മേഖലയിലെ ആദ്യകാല വിദ്യാലയമാ യ പേട്ട ഗവ: സ്‌കൂളിന്റെ ഉന്നമനത്തിനായി വിവിധ സന്നദ്ധ സംഘടനകളുടെ നേത്യ ത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.