കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നിർമാണത്തിന്റെ ഭാഗമായിട്ടാണ് ടവർ ചൊവ്വാഴ്ച രാത്രിയിൽ പൊളിച്ച് മാറ്റിയത്. ഗതാഗത നിയന്ത്രണത്തിനായി 1991ലാണ് ടവർ സ്ഥാപിച്ചത്. ഈരാറ്റുപേട്ട-കോട്ടയം-കുമളി റോഡുകൾ സംഗമിക്കുന്നിടത്താണ് ടവർ നിലനിന്നിരുന്നത്. ഇപ്പോൾ ടാർ വീപ്പ താത്കാലികമായി സ്ഥാപിച്ചാണ് ഗതാഗ തം നിയന്ത്രിക്കുന്നത്. വാഹനങ്ങൾ തെറ്റായ ദിശയിൽ കയറിവരുന്നത് അപകടങ്ങൾ ക്കും കാരണമാകുന്നുണ്ട്.

തൊടുപുഴയിൽ നിന്നും പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ. ടി.സിയും ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു.

സംഭവത്തിൽ ആർക്കും പരിക്കില്ല. കെ.എസ്.ആർ.ട്ടി.സി ബസിനെ സ്വകാര്യ ബസ് തെറ്റായ ദിഷയിലൂടെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം. തുടർന്ന് അര മണിക്കൂറോളം ടൗണിലെ ഗതാഗതം സ്തംഭിച്ചു. പോലീസ് എത്തി ബസുകൾ സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.