മുക്കൂട്ടുതറ :  ഇങ്ക്വിലാബിൻറ്റെ ഉശിരുമായി ചെങ്കൊടികൾ വാനി ലുയർന്നപ്പോൾ പെരുമഴക്ക് ചുവപ്പിൻറ നിറം. നനഞ്ഞ രക്ത പതാ കകൾ വാനിൽ പാറിച്ച് മഴയിലും ആവേശഭരിതരായി പ്രവർത്ത കർ. മുക്കൂട്ടുതറയിൽ സിപിഎം ലോക്കൽ സമ്മേളനത്തിൻറ്റെ സമാപനമായെ നടന്ന പ്രകടനം പാർട്ടിയുടെ ശക്തി തെളിയിക്കുന്ന തായി മാറി. ഗതാഗത തടസമുണ്ടാകാതിരിക്കാൻ ഒരു വരിയായി നീങ്ങിയ പ്രകടനത്തിൽ റെഡ് വാളൻറ്റിയർ മാർച്ചും യുവജന ബാഹുല്യവും ഏറെ ശ്രദ്ധേയമായി.
പ്രതിനിധി സമ്മേളനം ജില്ലാ സെക്കട്ടറിയേറ്റംഗം ടി ആർ രഘുനാഥ് ഉദ്ഘാടനം ചെയ്തു. സമാപനമായി മുട്ടപ്പളളി വി പി ബോസ് നഗറിൽ നടന്ന പൊതുസമ്മേളനം കിസാൻ സഭ അഖിലേന്ത്യാ വൈ സ് പ്രസിഡൻറ്റ് എസ് കെ പ്രീജ ഉദ്ഘാടനം ചെയ്തു. മുക്കൂട്ടു തറ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന പ്രമേയം പാസാക്കിയാണ് ലോക്കൽ സമ്മേളനം സമാപിച്ചത്. എയ്ഞ്ചൽ വാ ലിയിലെ പട്ടയ പ്രശ്നത്തിൽ ജനങ്ങളിലുയർന്ന സംശയങ്ങൾ സർക്കാരിടപെട്ട് പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
എംവി ഗിരീഷ് കുമാറിനെ വീണ്ടും ലോക്കൽ സെക്കട്ടറി സ്ഥാന ത്തേക്ക് ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു. 14 അംഗ ലോക്കൽ കമ്മറ്റിയുടെയും ഏരിയ സമ്മേളന പ്രതിനിധികളായി 14 അംഗ ങ്ങളുടെ തെരഞ്ഞെടുപ്പും ഐക്യകണ്ഠെനെയായിരുന്നു. നേതാക്ക ളായ ടി ആർ രഘുനാഥ്, വി പി ഇസ്മായിൽ, കെ രാജേഷ്, എസ് ഷാജി, ജേക്കബ് ജോർജ്, കെ സി ജോർജുകുട്ടി, റ്റി എസ് കൃഷ്ണ കുമാർ, തങ്കമ്മ ജോർജുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടന ത്തിന് ആർ ധർമകീർത്തി, സിബി കൊറ്റനല്ലൂർ, സോമൻ തെരുവ ത്ത്, ശരത് എസ്, മുഹമ്മദ് റാഫി, കനൂൽ തുമരംപാറ, അജേഷ്, മുഹമ്മദ് നെദീർ തുടങ്ങിയവർ നേതൃത്വം നൽകി.
മോദിയെ പ്രധാനമന്ത്രിയാക്കിയത് ഏറ്റവും വലിയ മണ്ടത്തം:എസ് കെ പ്രീജ…
നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയത് ഏറ്റവും വലിയ മണ്ട ത്തരമായിരുന്നെന്ന് ജനത്തിന് ബോധ്യപ്പെട്ടുകഴിഞ്ഞെന്ന് എസ് കെ പ്രീജ. സിപിഎം മുക്കൂട്ടുതറ ലോക്കൽ സമ്മേളനത്തിൻറ്റെ സമാപ ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരു ന്നു കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡൻറ്റ് എസ് കെ പ്രീജ. ആധാറിനും ഇന്ധന വില വർധനവിനെതിരെയും പ്രതിപ ക്ഷത്തിരുന്ന് പാർലമെൻറ്റ് സ്തംഭിച്ചവരാണ് ബിജെപി. അന്ന് പാർലമെൻറ്റ് കാണാത്ത മോദിയെ ഭരണം കിട്ടി പ്രധാനമന്ത്രിയാ ക്കിയവർ ഇന്ന് ദുഃഖിക്കുകയാണ്.
എന്തിനെതിരെ സമരം ചെയ്തോ അതെല്ലാം മോദി വാരിപ്പുണരു ന്നത് കണ്ട് ന്യായീകരിക്കാൻ കളളങ്ങൾ പറയേണ്ട ഗതികേടിലാണ് ബിജെപിക്കാർ. വൻകിട കുത്തക കമ്പനികൾക്ക് വേണ്ടി അണിയറ യിൽ തയ്യാറെടുപ്പുകൾ നടത്തിയ ശേഷം നോട്ട് നിരോധിച്ചു. പകരം കളളപ്പണം തിരിച്ചുപിടിക്കുമെന്ന് പച്ചക്കളളം പറഞ്ഞ് പറ്റിച്ചു. പാവങ്ങൾ വലയുന്നത് കണ്ട് രസിച്ച് മോദി ലോകം ചുറ്റുകയാണ്. പശുവിൻറ്റെ പേരിൽ കലാപമുണ്ടാക്കി രാജ്യത്തിൻറ്റെ പ്രശ്നങ്ങൾ മുക്കിക്കളയാനാണ് ശ്രമം. ദേശ സ്നേഹത്തിൻറ്റെ കപട മുഖം അണിയലാണ് മറ്റൊരു തന്ത്രം.
ഇതേ തന്ത്രമാണ് ദേശീയ ഗാനത്തിലും താജ് മഹലിലും പയറ്റിക്കൊ ണ്ടിരിക്കുന്നത്. ദലിതുകളും മുസ്ലിംകളും ക്രൈസ്തവരും ഇല്ലാത്ത ഇന്ത്യയാണ് മോദിയുടെ സ്വപ്നമെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞ ജനം അവസരം കാത്തിരിക്കുകയാണ് മോദിയെ താഴെയിറക്കാനെന്ന് പ്രീജ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ രാജേഷ്, ഏരിയാ കമ്മ റ്റിയംഗങ്ങളായ കെ സി ജോർജുകുട്ടി, റ്റി എസ് കൃഷ്ണകുമാർ, തങ്കമ്മ ജോർജുകുട്ടി, ലോക്കൽ സെക്കട്ടറി എം വി ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.