എരുമേലി : കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പിടിയിലായ തമിഴ് നാട് സ്വദേശിനി യാണ് എരുമേലിയിലെ വീട്ടമ്മയുടെ പണവും രേഖകളും കോട്ടയം റൂട്ടില്‍ ബസില്‍ വെച്ച് കവര്‍ന്നതെന്ന് തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ പോലിസ് വാട്‌സ്ആപിലൂടെ നല്‍കിയ ചിത്രം കണ്ട് വീട്ടമ്മ തിരിച്ചറിയുകയായിരുന്നു. ബിഎസ്എന്‍എല്‍ ജീവന ക്കാരിയായി വിരമിച്ച എരുമേലി കൊച്ചുതോട്ടത്തില്‍ വിജയമ്മക്കാണ് ബസ് യാത്ര യ്ക്കിടെ പണവും രേഖകളുമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ അഞ്ചിന് കോട്ടയത്തേക്കുളള യാത്രക്കിടെ കെഎസ്ആര്‍ടിസി ബസിലായിരു ന്നു സംഭവം. സീറ്റില്‍ തൊട്ടടുത്തിരുന്നത് തമിഴ് നാടോടി സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. ഈ സ്ത്രീ വഴിയിലിറങ്ങുകയും ചെയ്തു. കോട്ടയത്ത് പെന്‍ഷന്‍ ഓഫിസിലെത്തി ജോലിയില്‍ നിന്നും വിരമിച്ചതിന്റ്റെ രേഖകള്‍ നല്‍കാന്‍ ബാഗ് തുറന്നപ്പോഴാണ് ബാഗിനുളളിലുണ്ടായിരുന്ന പഴ്‌സ് നഷ്ടപ്പെട്ടതായി അറിയു ന്നത്. 10300 രൂപയും പെന്‍ഷന്‍ ആവശ്യത്തിനായി കരുതിയ രേഖകളും ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, മകന്റ്റെ ആധാര്‍ കാര്‍ഡ് തുടങ്ങി യവയാണ് നഷ്ടപ്പെട്ട പഴ്‌സിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സംശയം തോന്നി പോലിസിലറിയിച്ച് തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയെ പിടികൂടിയിരുന്നു. പെരുമ്പാവൂരില്‍ ഒരു വീട്ടമ്മയുടെ പഴ്‌സ് മോഷ്ടിച്ചതിന് ഈ സ്രീയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ഛിരുന്നു. ഈ ചിത്രം കണ്ട് സംശയം തോന്നിയാണ് മാധ്യമ പ്രവര്‍ത്തകന്‍ അറിയിച്ച് പോലിസ് പിടികൂടിയത്. ഇതറിഞ്ഞ എരുമേലി സ്വദേശിനി വിജയമ്മ നാടോടി സ്ത്രീയുടെ ഫോട്ടോ പെരുമ്പാവൂര്‍ പോലിസില്‍ നിന്നും വാങ്ങി തിരിച്ചറിയുകയായിരുന്നു.

നഷ്ടപ്പെട്ട പണവും രേഖകളും നാടോടി സ്ത്രീയുടെ പക്കല്‍ നിന്നും കണ്ടെത്തുന്നതിന് എരുമേലി പോലിസില്‍ ഇന്നലെ പരാതി നല്‍കിയെന്ന് വിജയമ്മ പറഞ്ഞു.