പോലിസ് പെട്രോളിംഗ് നടത്തുന്നതിനിടെ കണ്ടെത്തിയ പെരുമ്പാമ്പിനെ പ്ളാച്ചേരി ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചു. പുലര്‍ച്ചെയാണ് കാഞ്ഞിര പ്പള്ളി മണിമല റോഡില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ പോലീസ് പെ രുമ്പാമ്പിനെ കണ്ടെത്തിയത്. കത്തലാങ്കല്‍ പടിയില്‍ നിന്നും റോഡിന് കുറുകെ കടന്ന് മോസിയുടെ വീടിന്റെ ഭിത്തിയിലേക്ക് കയറുന്നത് പോ ലീസിന്റെ കണ്ണില്‍പെടുകയായിരുന്നു.

പോലീസുകാരായ കെ.എസ് ബിനു, സീജീ രാജു, ഡ്രൈവര്‍ സജീവ് എന്നിവര്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചു. തുടര്‍ന്ന് മോന്‍സിയുടെ കൂട്ടുകാരന്‍ ചെക്കാലയ്ക്കല്‍ നിധിനെ വിളിച്ചു വരുത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

ചാക്കിലാക്കിയ പെരുമ്പാമ്പിനെ പോലീസ് വാഹനത്തില്‍ പ്ളാച്ചേരി ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചു.