മുക്കൂട്ടുതറ :  മൺസൂൺ സീസണിൽ മാത്രം വൈദ്യുതി ഉൽപാദനം ലക്ഷ്യമിടുന്ന പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ പ്രവർ ത്തനമാരംഭിക്കാൻ കെഎസ്ഇബി ഒരുങ്ങുന്നു . 23 ന് മുഖ്യമന്ത്രി പദ്ധതി നാടിന് സമർപ്പിക്കുമെന്ന് റാന്നി എംഎൽഎ രാജു എബ്ര ഹാം അറിയിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി സമ്മേള നത്തിൽ അദ്ധ്യക്ഷത വഹിക്കും . ജൂൺ മുതൽ ഡിസംബർ വരെയു ളള  കാലവർഷ മാസങ്ങളിലാണ് വൈദ്യുതി ഉൽപാദനം ലക്ഷ്യമി ടുന്നത് .
ഈ കാലയളവിൽ പ്രതിദിനം ആറ് മെഗാവാട്ട് വൈദ്യുതി ഉൽപാ ദിപ്പിക്കുകയാണ് ലക്ഷ്യം . ഇതിനായി മഴക്കാലത്ത് പമ്പാനദിയിലെ പെരുന്തേനരുവിയിൽ അധികമായി ലഭിക്കുന്ന വെളളം ഉപയോഗി ക്കും .  ഡാമിൽ വെളളം സംഭരിച്ച് പെൻസ്റ്റോക്ക് കുഴലുകൾ വഴി പവർഹൗസിൽ മൂന്ന് മെഗാവാട്ട് വീതം വൈദ്യുതി ഉൽപാദിപ്പി ക്കുന്ന രണ്ട് ജനറേറ്ററുകളിലെത്തിക്കും .  ആറ് മെഗാവാട്ട് വൈദ്യു തി ഉൽപാദിപ്പിക്കുന്നതിന് പ്രതിദിനം ഡാമിൽ 19008 ലകഷം ലിറ്റർ വെളളം സംഭരിക്കേണ്ടതുണ്ട് .
വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിച്ച ശേഷം വെളളം തിരികെ നദിയിലേക്ക് ഒഴുക്കിവിടും . വേനൽക്കാലത്ത് വൈദ്യുതി ഉൽപാദ നമില്ലാത്തതിനാൽ ഡാമിൽ നിറയുന്ന  വെളളം നാട്ടുകാർക്ക് ജലദൗ ർലഭ്യത്തിന് വലിയ പരിഹാരമായി മാറും . പദ്ധതി നിർമാണ ത്തിന് 68 കോടി രൂപയാണ് ചെലവിട്ടത് . ഇതിന് പുറമെ വനഭൂമി ഏറ്റെടുത്തതിന് ഒന്നരകോടി രൂപയും കൃഷി ഭൂമി ഏറ്റെടുത്തതിന് 0.334 കോടി രൂപയും ചെലവിട്ടിരുന്നു .  
പെരുനാട് , റാന്നി സബ്സ്റ്റേഷനുകളിലേക്കാണ് വൈദ്യുതി എത്തി ക്കുക . ഇതിനായി ഭൂമിക്കടിയിലൂടെ കേബിൾ വഴിയും കൂടാതെ ലൈനുകൾ വഴിയും വൈദ്യുതി ലൈൻ നിർമാണം പൂർത്തിയാക്കി യിരുന്നു . ഡാം , പവർഹൗസ് , പെൻസ്റ്റോക്ക് പൈപ്പ് , ജനറേറ്റർ ,ഓഫീസ് തുടങ്ങിയ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാകാ റായി . കേന്ദ്ര ഊർജ മന്ത്രാലയത്തിൻറ്റെ സഹായത്തോടെ കേന്ദ്ര പവർ ഗ്രിഡ് കോർപ്പറേഷൻറ്റെ മേൽനോട്ടത്തിൽ ഫ്ലോ വെൽ എന ർജി പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമാണം നടത്തുന്നത് .
ഡാമിലെ വെളളം 53 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന എരുമേ ലി സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്ക് കൂടി ഉപയോഗിക്കാനാ കും .  ഡാം സംഭരണിയിലാണ് ശുദ്ധജല പദ്ധതിയുടെ പമ്പ്ഹൗസ് നിർമിച്ചിരിക്കുന്നത് . നദിയിലെ സ്വാഭാവിക നീരൊഴുക്കിന് കോട്ടം വരാത്ത വിധമാണ് ഡാം നിർമിച്ചിരിക്കുന്നതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു . പദ്ധതി പെരുന്തേനരുവി ടൂറിസം പദ്ധതി ക്കും ദോഷകരമായി ബാധിക്കില്ല .
പെരുന്തേനരുവിയിൽ നിന്നും പ്രതിദിനം 20 ലക്ഷം ലിറ്റർ വെളളം പമ്പ് ഹൗസിലൂടെ ശേഖരിക്കുന്ന വെച്ചൂച്ചിറ ,നാറാണംമൂഴി , പഴ വങ്ങാടി പഞ്ചായത്തുകളിലേക്കുളള ജല അഥോറിറ്റിയുടെ കുടിവെ ളള പദ്ധതിക്കും വൈദ്യുത പദ്ധതി ദോഷകരമാകില്ലന്നാണ് വിലയി രുത്തൽ . ഡാമിൽ നിന്നും  പുറത്തേക്കൊഴുകുന്ന നീരൊഴുക്കിനെ യാണ് ഇനി ഈ കുടിവെളള പദ്ധതിയുടെ പമ്പ്ഹൗസിന് ആശ്രയി ക്കേണ്ടിവരിക .
വേനലിൽ ഡാമിൽ വെളളം സംഭരിക്കുന്നത് കുടിവെളള പദ്ധതി യുടെ പമ്പ്ഹൗസിലെത്തിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകു മെന്ന നിർദേശം ഉയർന്നിട്ടുണ്ട് .