മുക്കൂട്ടുതറ : 23 ന് വൈദ്യുതി മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമ ന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുന്തേനരുവി ചെറുകിട ജല വൈദ്യു ത പദ്ധതിയില്‍ വൈദ്യുതി ഉല്പാദനം ലക്ഷ്യമിടുന്നത് മഴക്കാല ത്ത്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുളള മാസങ്ങളിലാണ് വൈദ്യു തി ഉല്പാദനം ലക്ഷ്യമിടുന്നത് . ഈ കാലയളവില്‍ പ്രതിദിനം ആറ് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി മഴക്കാലത്ത് പമ്പാനദിയിലെ പെരുന്തേനരുവിയില്‍ അധികമായി ലഭിക്കുന്ന വെളളം ഉപയോഗിക്കും .ഡാമില്‍ വെളളം സംഭരിച്ച് പെന്‍സ്റ്റോക്ക് കുഴലുകള്‍ വഴി പവര്‍ ഹൗസില്‍ മൂന്ന് മെഗാവാട്ട് വീതം വൈദ്യുതി ഉല്പാദിപ്പിക്കുന്ന രണ്ട് ജനറേറ്ററുകളിലെത്തിക്കും . ആറ് മെഗാവാട്ട് വൈദ്യുതി ഉല് പാദിപ്പിക്കുന്നതിന് പ്രതിദിനം ഡാമില്‍ 19008 ലകഷം ലിറ്റര്‍ വെ ളളം സംഭരിക്കേണ്ടതുണ്ട്. വേനല്‍കാലത്ത് ഇത്രയും വെളളം ലഭി ക്കില്ലെന്നാണ് വിലയിരുത്തിയിട്ടുളളത്. കൂടാതെ ഒരു ഡസനോളം കുടിവെളള വിതരണ പദ്ധതികളും അരുവിയെ ആശ്രയിച്ച് പ്രവര് ത്തിക്കുന്നുമുണ്ട്. വേനലില്‍ വൈദ്യുതി ഉല്പാദനത്തിന് ശ്രമിച്ചാല്‍ കുടിവെളള പദ്ധതികള്‍ പ്രതിസന്ധിയിലാകും.
മഴക്കാലത്ത് വൈദ്യുതി ഉല്പാദനത്തിന് ഉപയോഗിച്ച ശേഷം വെളളം തിരികെ നദിയിലേക്ക് ഒഴുക്കിവിടും . വേനല്‍ക്കാലത്ത് വൈദ്യുതി ഉല്പാദനമില്ലാത്തതിനാല് ഡാമില്‍ നിറയുന്ന വെളളം നാട്ടുകാര്‍ക്ക് ജലദൗര്‍ലഭ്യത്തിന് വലിയ പരിഹാരമായി മാറും .
പദ്ധതി നിര്‍മാണത്തിന് 68 കോടി രൂപയാണ് ചെലവിട്ടിരിക്കുന്നത് . ഇതിന് പുറമെ വനഭൂമി ഏറ്റെടുത്തതിന് ഒന്നരകോടി രൂപയും കൃഷി ഭൂമി ഏറ്റെടുത്തതിന് 0.334 കോടി രൂപയും ചെലവിട്ടിരു ന്നു . പെരുനാട് , റാന്നി സബ്സ്റ്റേഷനുകളിലേക്കാണ് വൈദ്യുതി എത്തിക്കുക . ഇതിനായി ഭൂമിക്കടിയിലൂടെ കേബിള്‍ വഴിയും കൂടാതെ ലൈനുകള്‍ വഴിയും വൈദ്യുതി ലൈന്‍ നിര്‍മിച്ചിട്ടുണ്ട്. ഡാം , പവര്‍ഹൗസ് , പെന്‍സ്റ്റോക്ക് പൈപ്പ് , ജനറേറ്റര്‍ ,ഓഫീസ് തുടങ്ങിയവയും പ്രവര്‍ത്തനസജ്ജമായി .
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റ്റെ സഹായത്തോടെ കേന്ദ്ര പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റ്റെ മേല്‍നോട്ടത്തില്‍ ഫ്ലോ വെല്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ആണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് .
ഡാമിലെ വെളളം 60 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന എരുമേ ലി സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്ക് കൂടി ഉപയോഗിക്കാനാ കും . ഡാം സംഭരണിയിലാണ് ശുദ്ധജല പദ്ധതിയുടെ പമ്പ്ഹൗസ് നിര്‍മിച്ചിരിക്കുന്നത് . നദിയിലെ സ്വാഭാവിക നീരൊഴുക്കിന് കോട്ടം വരാത്ത വിധമാണ് ഡാം നിര്‍മിച്ചിരിക്കുന്നത്. ജല വൈദ്യുത പദ്ധ തി പെരുന്തേനരുവിയിലെ ടൂറിസം പദ്ധതിക്കും ദോഷകരമായി ബാധിക്കില്ല .
പെരുന്തേനരുവിയില്‍ നിന്നും പ്രതിദിനം 20 ലക്ഷം ലിറ്റര്‍ വെളളം പമ്പ് ഹൗസിലൂടെ ശേഖരിക്കുന്ന വെച്ചൂച്ചിറ ,നാറാണംമൂഴി , പഴവങ്ങാടി പഞ്ചായത്തുകളിലേക്കുളള ജല അഥോറിറ്റിയുടെ കുടിവെളള പദ്ധതിക്കും വൈദ്യുത പദ്ധതി ദോഷകരമാകില്ലന്നാണ് വിലയിരുത്തല്‍ .
ഡാമില്‍ നിന്നും പുറത്തേക്കൊഴുകുന്ന നീരൊഴുക്കിനെയാണ് ഇനി ഈ കുടിവെളള പദ്ധതിയുടെ പമ്പ്ഹൗസിന് ആശ്രയിക്കേണ്ടി വരി ക . വേനലില്‍ ഡാമില്‍ വെളളം സംഭരിക്കുന്നത് കുടിവെളള പദ്ധ തിയുടെ പമ്പ്ഹൗസിലെത്തിച്ചാല് ഈ പ്രശ്നത്തിന് പരിഹാരമാ കുമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട് .