പിങ്ക് പൊലിസ് ടോള്‍ഫ്രീ നമ്പര്‍ 1515. മെബൈല്‍ നമ്പര്‍ 9497910617

കാഞ്ഞിരപ്പള്ളി: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പൊലിസ് ഇനി കാഞ്ഞിരപ്പള്ളി യിലും. ടൗണില്‍ വനിതാ പോലീസിന്റെ പിങ്ക് പട്രോളിംഗ് ആരംഭിച്ചു. ബസ് സ്റ്റോപ്പു കളിലും വഴിയോരത്തും സ്ത്രീകളെ കൈയും കലാശവും കാണിക്കുന്നവരും കമന്റടി ക്കുന്നവരും ജാഗ്രതെ എപ്പോള്‍ വേണമെങ്കിലും പിങ്ക് പോലീസിന്റെ പിടിവീഴും. തി രക്കേറിയ ബസ് സ്റ്റാന്‍ഡിലും മറ്റു സ്ഥലങ്ങളിലും ഇവരുടെ വാഹനം എപ്പോള്‍ വേ ണമെങ്കിലും എത്തുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍.വനിതാ പോലീസാണെന്ന് കരുതി ഗൗരവം കുറച്ച് കാണേണ്ട. നിരീക്ഷണ ക്യാമറ ഉള്‍ പ്പെടെയുള്ള ആധുനിക എല്ലാ സംവിധാനങ്ങളും പെട്രോളിംഗ് വാഹനത്തിലുണ്ട്. വാ ഹനം ഓടിക്കുന്നതും വനിതാ പോലീസാണ്. കോട്ടയം വനിത സിഐ ഫിലോമിനയുടെ നേതൃത്വത്തിലാണു പ്രവര്‍ത്തനം.എസ്ഐ സരളകുമാരിയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് പെട്രോളിംഗിനുള്ളത്. 
ഡിവൈഎസ്പിഓഫീസ് കേന്ദ്രീകരിച്ചാണ് പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം. സ്ത്രീ കളെ ശല്യം ചെയ്യുന്ന പൂവാല•ാരെ പിടികൂടുന്നതു സംഘത്തിന്റെ പ്രധാന ദൗത്യ മാണ്. കോളജിന്റെയും സ്‌കൂളുകളുടെയും മുന്നില്‍ എപ്പോഴും നിരീക്ഷണം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കും.