നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ കനത്ത പരാജയം സി.പി.ഐ.എം ഏരിയാജില്ല കമ്മറ്റിയംഗങ്ങള്‍ക്ക് എതിരെ നടപടിക്ക് സാധ്യത.പാര്‍ട്ടി നിയോഗിച്ച ബേബി ജോണ്‍ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി.പണം വാങ്ങിയതുള്‍പ്പെടെയുള്ള ഗുരുത ആരോപണങ്ങളാണ് കമ്മീഷന് മുന്‍പില്‍ പരാതിയായി എത്തിയത്.Still0823_00004

കഴിഞ്ഞ നിമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ എല്‍.ഡി.എഫിനുണ്ടായ കനത്ത പരാജയത്തെ കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാ സെക്രട്ടറിയേറ്റംഗം ബേബി ജോണിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ എത്തയിയ ബേബി ജോണ്‍ സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റിയോഫീസ്,കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസ് എന്നിവടങ്ങില്‍ എത്തി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും,നേതാക്കളില്‍ നിന്നും പരാതികള്‍ സ്വീകിരിച്ചു.Still0823_00005എഴുതി തയ്യാറാക്കിയും,വാക്കാലുമാണ് കമ്മീഷന് മുന്‍പില്‍ പലരും പരാതി അറിയിച്ചത്.പി.സി.ജോര്‍ജില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയ ചില നേതാക്കള്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ ഒറ്റുകൊടുത്തതായി ഒരു പ്രമുഖ നേതാവ് കമ്മീഷന് മുന്‍പില്‍ പരാതി പറഞ്ഞു.തിരഞ്ഞെടുപ്പിന് ശേഷം ചിലര്‍ സാമ്പത്തികമായി മെച്ചപ്പെട്ടതായും,ഇതിനേകുറിച്ച് പാര്‍ട്ടി അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.കോണ്‍ഗ്രസ്സുകാരനായ ജോര്‍ജ്.ജെ.മാത്യുവിനെ മല്‍സരിപ്പിക്കുവാന്‍ തീരുമാനിച്ചതാണ് കനത്ത പരാജയം നേരിടുവാന്‍ ഇടയാക്കിയതെന്നുമായിരുന്നു ഭുരിപ്കഷത്തിന്റെയും പരാതി.Still0823_00006

എന്നാല്‍ പി.സി.ജോര്‍ജിന്റെ സാധ്യത മനസിലാക്കാതെ ചില പാര്‍ട്ടി നേതാക്കള്‍ മത്സരിക്കുവാന്‍ നീക്കം നടത്തിയിരുന്നതായും ഇവര്‍ കനത്ത വിഭാഗിയ പ്രവര്‍ത്തനമാണ് നടത്തിയതെന്നും ചില ഏരിയ നേതാക്കള്‍ കമ്മീഷന് മുന്‍പില്‍ പരാതി പറഞ്ഞു.പാര്‍ട്ടി ബ്രാഞ്ച്തലം വരെ അറിയിപ്പ് നല്‍കിയ ശേഷമാണ് കമ്മീഷന്‍ എത്തിയത്.

പരാതിയുമായി കമ്മീഷന്‍ മുന്‍പില്‍ എത്തിയ മുഴുവന്‍ ആളുകളുടെ പരാതി സ്വീകരിച്ച ശേഷമാണ് ബേബി ജോണ്‍ മടങ്ങിയത്.തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയിലെ പ്രമുഖര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന