കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുളിമാവ് റസിഡന്റ്‌സ് അസ്സോസിയേഷന്റെ ഉ ദ്ഘാടനം ചാക്കോ കുന്നത്തിന്റെ വസതിയില്‍വച്ച് ഡോ. എന്‍. ജയരാജ് നിര്‍വ്വഹി ച്ചു. സാമൂഹ്യ പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ച് മാലിന്യ സംസ്‌ക്കരണത്തിലും പച്ചക്കറി കൃഷിയിലും അസ്സോസിയേഷനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 
അസ്സോസിയേഷന്‍ പ്രസിഡന്റ് സി.സി. സെബാസ്റ്റ്യന്‍ ചെറുവള്ളില്‍ അദ്ധ്യക്ഷത വ ഹിച്ചു. സെക്രട്ടറി കെ.ജി. തോമസ്‌കുട്ടി പ്ലാന്തോട്ടത്തില്‍ സ്വാഗതം ആശംസിച്ചു. ലോ ഗോ പ്രകാശനം കാഞ്ഞിരപ്പള്ളി പഞ്ചായത്തു പ്രസിഡന്റ് ഷക്കീല നസീര്‍ നിര്‍വ്വഹി ച്ചു. വാര്‍ഡു മെമ്പര്‍ ബീനാ ജോബി ആശംസകളര്‍പ്പിക്കുകയും അംഗങ്ങള്‍ക്കുള്ള നെ യിം ബോര്‍ഡിന്റെ വിതരണോദ്ഘാടനം നടത്തുകയും ചെയ്തു. 
നൂറോളം അംഗങ്ങള്‍ പങ്കെടുത്ത പ്രസ്തുത പരിപാടിയില്‍ കുട്ടികളുടെ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു. അസ്സോസിയേഷന്‍ ഭാരവാഹികളായ സുരേഷ് കുമാ ര്‍ കെ.ആര്‍. പുതുപ്പറമ്പില്‍, ജോസ് പുറത്തേല്‍, കെ.എസ്. സാബു കുന്നത്തു പറമ്പില്‍, ജോണ്‍ വര്‍ഗ്ഗീസ് ഒതളശ്ശേരില്‍, ബെന്നി ജേക്കബ് കുന്നത്ത്, തോമസ് ചാക്കോ കൈപ്പന്‍ പ്ലാക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 
ഉദ്ഘാടനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡില്‍ കടമപ്പുഴപ്പാലം മുതല്‍ ആനക്കല്‍ റോഡുവരെയുള്ള റോഡിന്റെ ഇരുവശങ്ങള്‍ വൃത്തിയാക്കുകയും ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ജോമോന്‍ മറ്റത്തിലിന്റെ കൃതജ്ഞതാപ്രകാശനത്തെടെ യോഗം അവസാനിച്ചു.