എരുമേലി : പണ്ടെങ്ങോ പുലികൾ താവളമടിച്ച പുലിക്കുന്നിൽ ഇ പ്പോൾ കാട്ടാനകളാണ് ഭീതി പരത്തുന്നത്. എന്നാൽ ഇനി ആ പേടി വേണ്ട. ആനകളെ കാട്ടിലേക്ക് തുരത്താൻ വനംവകുപ്പിൻറ്റെ സ്ക്വാ ഡ് അടുത്ത ദിവസം എത്തുകയാണ്. ഇതോടെ മുണ്ടക്കയം-എരുമേ ലി പഞ്ചായത്തുകളുടെ അതിർത്തിയിലെ മലയോരങ്ങളിൽ കാട്ടാന ഭീതി നാടിൻറ്റെ അതിര് കടക്കുമെന്ന് പ്രതീക്ഷിക്കാം.
ഇന്നലെ രാവിലെയും മുണ്ടക്കയം സംസ്ഥാനപാതക്കരികിൽ ആനക ൾ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ആൻറ്റോ ആൻറ്റണി എംപി സന്ദർശനം നടത്തി മണിക്കൂറുകൾക്കകം രാത്രിയോടെ മഞ്ഞളരുവി യിൽ ആനകളെത്തി വാഴകൃഷി നശിപ്പിച്ചിരുന്നു. കാട് കയറിയാൽ പിന്നെ ആനകൾ നാട് കാണാതിരിക്കാൻ വനാതിർത്തിയെ വലയം ചെയ്ത് സൗരോർജ വൈദ്യുതി പ്രസരിക്കുന്ന കമ്പി വേലികൾ സ്ഥാ പിക്കാനും ഡിഎഫ്ഒ അനുമതി നൽകിയിട്ടുണ്ട്. ഇതിന് ഫണ്ടിൻറ്റെ ലഭ്യത പ്രശ്നമായിട്ടുണ്ട്.
എങ്കിലും ഉടനെ ചെയ്യാവുന്നത് പാക്കാനം വനാതിർത്തിയിലെ വേ ലി പൂർത്തീകരിക്കലാണ്. ഇതോടെ മഞ്ഞളരുവിയെ സുരക്ഷിതമാ ക്കാനാകുമെന്നാണ് കരുതുന്നത്. പാക്കാനം-ഇഞ്ചക്കുഴി മേഖലയി ൽ അഞ്ചര കിലോ മീറ്റർ ദൈർഘ്യമുണ്ട് വനാതിർത്തിയിലെ സൗര വേലിക്ക്. ഒരു കിലോമീറ്റർ കൂടി വേലി സ്ഥാപിച്ചാൽ അതിർത്തി മുഴുവനും ഒപ്പം മഞ്ഞളരുവിയും സുരക്ഷിതമാക്കാനാകും. ഇതി നായി ഉടനെ വേലി സ്ഥാപിക്കാൻ നിർദേശം നൽകിയെന്ന് ഡിഎ ഫ്ഒ അറിയിച്ചു.
 പാക്കാനം അതിർത്തിയിലെ തോട് കടന്നാണ് മഞ്ഞളരുവി, പുലി ക്കുന്ന്, കണ്ണിമല എന്നിവിടങ്ങളിലേക്ക് ആനകളെത്തുന്നതെന്ന് വന പാലകർ പറയുന്നു. വെളളം കുടിക്കാനായി തോട്ടിലേക്കെത്തു ന്ന ആനകൾ പിന്നെ മടങ്ങുന്നത് നാട്ടിലേക്കിറങ്ങി കൃഷികൾ നശിപ്പി ച്ചിട്ടാണ്. ഇത് ഒഴിവാക്കാൻ സൗരവേലി പൂർത്തിയാക്കുന്നതിന് പുറമെ ആനകൾ വെളളം തേടെ തോട്ടിലേക്കെത്താതിരിക്കാൻ വന ത്തിനുളളിൽ കുളം നിർമിക്കാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
പാക്കാനത്തെ സൗരവേലികൾ കേടുപാടുകളില്ലാതെ പരിപാലിക്കു ന്നത് മാതൃകയാണെന്ന് വേലികൾ സന്ദർശിച്ച വനം ഉദ്യോഗസ്ഥർ പറഞ്ഞു. വേലികളുടെ പരിപാലനത്തിനായി പൊന്തക്കാടുകൾ തെളിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ വ്യവസ്ഥ ചെയ്യണമെ ന്നാവശ്യപ്പെട്ട് എംപി ക്ക് നിവേദനം നൽകിയിട്ടുണ്ട്. വാർഡംഗം ജോമോൻ തോമസാണ് ആൻറ്റോ ആൻറ്റണി എംപി ക്ക് നിവേദനം നൽകിയത്.