പൊന്‍കുന്നം:പുനലൂര്‍-മൂവാറ്റുപുഴ പാത നിര്‍മാണം പൂര്‍ത്തിയാക്കത്തതില്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് തുല്യഉത്തരവാദിത്വമാണെന്നും പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെ പണി പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ ഈ പാതയുടെ പ്രയോജനം ജന ങ്ങള്‍ക്ക് ഉണ്ടാകുകയുള്ളുവെന്നും കെ. എം. മാണി. പൊന്‍കുന്നത്ത് കേരള കോണ്‍ ഗ്രസ്-എമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാന പാത ഉപരോധസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം. ശബരിമല തീര്‍ഥാടകര്‍ക്കും നിര്‍ദിഷ്ഠ വിമാന ത്താവളത്തിനും ഏറെ പ്രയോജനപ്പെടുന്ന ഈ പാതയുടെ നിര്‍മാണത്തില്‍ കേന്ദ്ര – സം സ്ഥാന ഗവണ്‍മെന്റുകള്‍കാണിക്കുന്ന അവഗണന ഈ പ്രദേശത്തെ കര്‍ഷകരോടും പ്രദേശവാസികളോടുമുള്ള അവഗണനയായി മാത്രമേ കാണാന്‍ കഴിയൂ.

750 കോടി രൂപാ മുതല്‍ മുടക്കുള്ള പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം പിപിപി അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ നേരത്തെ തീരുമാ നം എടുത്തിരുന്നതാണ്. പദ്ധതി വൈകിപ്പിക്കുന്നതുമൂലം കോടികണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. അടിയന്തിരമായി കേന്ദ്രഗവണ്‍മെന്റ് ഇടപെട്ട് വേള്‍ഡ് ബാങ്കില്‍ നിന്നും എന്‍ഒസി നേടുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ.എം മാണി ആവശ്യപ്പെട്ടു. ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

ജോസഫ്. എം. പുതുശ്ശേരി. , ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം, എ. എം. മാത്യു ആനി ത്തോട്ടം. സജി മഞ്ഞകടമ്പില്‍, സണ്ണികുട്ടി അഴകമ്പ്ര,സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, സുമേ ഷ് ആന്‍ഡ്രൂസ്,ഷാജി നെല്ലേപ്പറമ്പില്‍, സാജന്‍ തൊടുക, പ്രസാദ് ഉരുളികുന്നം, ഷാജി പാമ്പൂരി, ലാജി മാടത്താനി കുന്നേല്‍, കെ. എസ്. ജോസഫ് കുറുപ്പുംപറമ്പില്‍, ജോണ്‍ പി. തോമസ്, സജി വെട്ടിയോലില്‍, മാത്തച്ചന്‍ നരിതൂക്കില്‍, സ്റ്റെനി സ്ലാവോസ് വെട്ടി ക്കാട്ട്, ജോര്‍ജുകുട്ടി പൂതക്കുഴി, ജോണികുട്ടി മടത്തിനകം, എം. സി. ചാക്കോ, ജയകു മാര്‍ വിഴിക്കിത്തോട് എന്നിവര്‍ പ്രസംഗിച്ചു.