കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലില്‍ പുരോഗമിച്ചു വരുന്ന പു നര്‍ജ്ജനി ക്യാമ്പിലെ പ്രവര്‍ത്തനങ്ങളില്‍ അത്ഭുതം പ്രകടിപ്പിച്ച പൂഞ്ഞാര്‍ എം.എല്‍. എ പി.സി ജോര്‍ജ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിനും വണ്ടിപ്പെരിയാര്‍ പോളിടെക്നിക്കിലെ എന്‍.എസ്.എസ് യൂണിറ്റും ചേര്‍ന്നാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലില്‍ പുനര്‍ജ്ജനി ക്യാമ്പ് നടത്തുന്നത്. 
മൂന്നാം ദിവസത്തിലെ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു പിസി ജോര്‍ജ്‌ന്റെ സന്ദര്ശനം. ഒന്നര ദിവസം കൊണ്ട് രണ്ടര ലക്ഷത്തോളം രൂപയുടെ അസ്ഥിയാണ് വോളന്റീര്‍സ് പുനര്‌നിര്മ്മിച്ചത്. വര്ഷങ്ങളായി ഒന്നും ചെയ്യാനാവാതെ ഉപേക്ഷിക്കപ്പെട്ട നിലയി ല്‍ കിടന്നിരുന്ന ഉപകരണങ്ങള്‍ നന്നാക്കിയെടുത്തു സര്‍ക്കാരിന് ലക്ഷകണക്കിന് രൂപ യുടെ ലാഭമുണ്ടാക്കുന്ന ഈ പ്രവര്‍ത്തനം അത്യാദരം മഹത്തരമാണെന്നും ഈ പ്രവര്‍ ത്തനങ്ങള്‍ക് നേത്ത്ര്വം നല്‍കുന്ന എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിനും പ്രോഗ്രാം ഓഫീസര്‍ ഹേബ ഫാത്തിമക്കും മറ്റു വോളന്റീര്‍സിനും അനുമോദനം അറിയിച്ചു. 
സെപ്റ്റംബര്‍ 29 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ കാഞ്ഞിരപ്പള്ളി എം.എല്‍.എ
ഡോ. ജയരാജന്‍, പത്തനംതിട്ട എം.പി ആന്റോ ആന്റണി, മന്ത്രി എം എം മണി, കോട്ടയം ജില്ല കളക്ടര്‍ ബി എസ് തിരുമേനി, എന്‍.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് എന്നിവര്‍ സന്ദര്‍ശിക്കും. 
ആശുപത്രി വികസന സമിതിയങ്കം ആന്റണി മാര്‍ട്ടിന്‍,ഫീല്‍ഡ് ഓഫീസര്‍ മണിക ണ്ഠന്‍ ഫീല്‍ഡ് അസിസ്റ്റന്റ്, ചാന്ദിനി വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.