കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ക്ക് പുതുജീവനേകുന്ന പുനര്‍ജനി പദ്ധതിക്ക് തുടക്കമായി. യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാതെ വരുന്നത് കൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് സര്‍ക്കാര്‍ ആ തുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലു ളള നാഷനല്‍ സര്‍വ്വീസ് സ്കീം ടെക്നിക്കല്‍ സെല്‍ രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് പുനര്‍ജനി.പദ്ധതിയുടെ ഭാഗമായി വണ്ടി പെരിയാര്‍ ഗവ: പോളിടെക്നിക് നാഷനല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ നേത്യത്വത്തില്‍ കുന്നുംഭാഗം ഗവ: ഹൈസ്കൂളില്‍ നടക്കുന്ന സ പ്തദിന ക്യാമ്പിനോടനുബന്ധിച്ചാണ് ജനറല്‍ ആശുപത്രിയിലെ നിസാര കേടുപാടുകള്‍ കാരണം ഉപയോഗശൂന്യമായ ലക്ഷക്കണക്കിന് രൂപാ വില പിടിപ്പുള്ള ഉപകരണങ്ങ ള്‍ നന്നാക്കുന്നത്. ആയിരക്കണക്കിന് രോഗികള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ ഉ ദ്ഘാടനം ജനറല്‍ ആശുപത്രി അങ്കണത്തില്‍ വാഴൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ബാലഗോപാലന് നായര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക് പഞ്ചായത്തംഗം അമ്മിണിയമ്മ പുഴയനാല്‍ അദ്ധ്യക്ഷയായി.കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീര്‍, പഞ്ചായത്ത് അംഗം എം.എ.റിബിന് ഷാ, ചിറക്കടവ് പഞ്ചായത്തംഗം റോസമ്മ ടീച്ചര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ: ബാബു സെബാസ്റ്റ്യന്‍, വണ്ടിപ്പെരിയാര്‍ ഗവ: പോളിടെക്നിക് പ്രിന്‍സിപ്പാള്‍ അഞ്ജ ന എസ്, എന്‍.എസ്.എസ് പോഗ്രാം ഓഫീസര്‍ ഹേബാ ഫാത്തിമ ഇബ്രാഹിം, വോള ണ്ടിയര്‍ സെക്രട്ടറി ആതിര മാത്യൂ, എച്ച്.അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുന്നും ഭാഗത്ത് വിളംബര ജാഥയും നടത്തി.