എരുമേലി : ആറ് വര്‍ഷം മുമ്പ് ശബരിമലയില്‍ തുടങ്ങി വിജയകരമായി തുടരുന്ന പു ണ്യം പൂങ്കാവനം പദ്ധതി എരുമേലിയിലും ഒപ്പം കോട്ടയം ജില്ലയിലെ ഇടത്താവളങ്ങ ളിലും ആരംഭിക്കുകയാണെന്ന് കൊച്ചി റേഞ്ച് ഐജി പി വിജയന്‍. പദ്ധതിയുടെ ഭാഗ മായി എരുമേലി വലിയമ്പല ദേവസ്വം ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍ പ്രോട്ടോക്കോളും ഒപ്പം ഉത്തരവാദിത്വ തീര്‍ത്ഥാടനവുമാണ് നടപ്പിലാക്കുക. തീര്‍ത്ഥാടനത്തിന്റ്റെ ഭാഗമായി ശുചീകരണ വും ഉത്തരവാദിത്വ കടമയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

വഴിപാട് നടത്തി അനുഗ്രഹം തേടുന്നത് പോലെ ശുചീകരണം മാറണം. തീര്‍ത്ഥാടന പ്രദേശങ്ങള്‍ മലിനപ്പെടുത്തിയാല്‍ മോക്ഷം നേടാനാകില്ലെന്ന സന്ദേശമാണ് പദ്ധതി യിലൂടെ പകരുക. പ്ലാസ്റ്റിക് ഇല്ലാതെ തീര്‍ത്ഥാടനം സാധ്യമാക്കണം. 
അതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് മുന്നിട്ടിറങ്ങേണ്ടത്. എരുമേലിയില്‍ പ്ലാസ്റ്റിക് നിരോധനം ശബരിമല മാതൃകയില്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം നിര്‍ദേ ശിച്ചു. തീര്‍ത്ഥാടനത്തില്‍ ആത്മീയ വിശുദ്ധി നേടണമെങ്കില്‍ എല്ലായിടവും ശുചിത്വ പൂര്‍ണമാകണം. ഹോട്ടലുകളും ഭക്ഷണശാലകളും പൊതുസ്ഥലങ്ങളുമെല്ലാം വൃത്തി യോടെ പരിപാലിക്കണം. കക്കൂസ് ഉപയോഗിച്ച ശേഷം സ്വയം അത് വൃത്തിയാക്കി മറ്റുളളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുമ്പോഴാണ് മനസിലെ ദൈവിക ഭാവം നിലനില്‍ക്കുക. അയ്യപ്പനെ ആരാധിക്കാന്‍ വരുന്നവരെല്ലാം അയ്യപ്പനാണെന്ന ചിന്ത പകരുന്ന തത്വമസിയാണ് ശബരിമലയിലെ തീര്‍ത്ഥാടനത്തിന്റ്റെ ഏറ്റവും വലിയ സന്ദേശം. ഈ സമഭാവനയാണ് പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുമെന്ന് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് കൃഷ്ണകുമാര്‍ അറിയിച്ചു. പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് പകരം തുണി സഞ്ചികള്‍ നല്‍ കും. വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് വിരുദ്ധമാക്കാന്‍ സന്നദ്ധമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്റ് മുജീബ് റഹ്മാന്‍ അറിയിച്ചു. പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗ സ്ഥര്‍ അറിയിച്ചു.

എസ് പി മുഹമ്മദ് റെഫീഖ്, കോട്ടയം ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിവൈഎസ്പി അശോക് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍, ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പളളി ഡിവൈഎസ്പി മാരായ ശ്രീകുമാര്‍, സുഭാഷ്, ഇമ്മാനു വേല്‍ പോള്‍ , ആര്‍ഡിഒ രാംകുമാര്‍, തഹസീല്‍ദാര്‍ ജോസ് ജോര്‍ജ്, മണിമല സിഐ സുനില്‍കുമാര്‍, പഞ്ചായത്തംഗം പി അനിത, പഞ്ചായത്ത് സെക്കട്ടറി പി എ നൗഷാദ്, സംഘടനാ ഭാരവാഹികളായ അനിയന്‍ എരുമേലി, കെ ആര്‍ സോജി, മനോജ് എസ് നായര്‍, വനം, റവന്യു, മരാമത്ത്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, കെഎസ്ഇബി, തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.