നിയന്ത്രണം വിട്ട ബൊലേറോ അപകടത്തിലാക്കിയത് അഞ്ചു വാഹനങ്ങളെ…

പൊന്‍കുന്നം: നിയന്ത്രണം വിട്ട ബൊലേറോ വാന്‍ വഴിയരികില്‍ കിടന്ന വാഹനങ്ങളിടിച്ചു തകര്‍ത്തു. മൂന്നു പേര്‍ക്ക് പരിക്ക്. പി. പി.റോഡില്‍ പൊന്‍കുന്നം പ്രശാന്ത് നഗറില്‍ ഡോക്ടറുടെ ക്ലിനി ക്കില്‍ എത്തിയവരുടെ വാഹനങ്ങളിലാണ് വാനിടിച്ചത്. ഓട്ടോ ഡ്രൈവറായ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് ഷിജോ കൊ ട്ടാരത്തില്‍, മറ്റൊരു ഓട്ടോറിക്ഷയുടെ ഡ്രൈവറായ മുട്ടത്തുകവല വില്യാനിക്കല്‍ രഞ്ജിത്, പൊന്‍കുന്നം ചെന്നാക്കുന്ന് കാല്‍തൂ ക്കിയില്‍ തങ്കമ്മ(82) എന്നിവര്‍ക്കാണ് പരിക്കേറ്റത്.രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തങ്കമ്മയെ തെള്ളകത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷിജോയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു.

ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. പ്രശാന്ത് നഗറില്‍ ഡോ.ജോസ്.സി.മാത്യുവിന്റെ വീട്ടിലെ ക്ലിനിക്കില്‍ ചികി ത്സ തേടിയെത്തിയവരുടെ വാഹനങ്ങള്‍ക്കിടയിലേക്കാണ് വാന്‍ ഇ ടിച്ചു കയറിയത്. ഷിജോയുടെ ഓട്ടോറിക്ഷയിലാണ് ആദ്യമിടിച്ചത്. ഷിജോ ഓട്ടോയിലിരിക്കുകയായിരുന്നു. ഡോക്ടറെ കണ്ടു മടങ്ങാ ന്‍ ഓട്ടോറിക്ഷയിലേക്ക് തങ്കമ്മ കയറുന്നതിനിടെയാണ് വാനിടിച്ച ത്. തൊട്ടടുത്തുണ്ടായിരുന്ന ബൈക്കു കൂടി ഇടിച്ചിട്ട ശേഷം രഞ്ജിത്തി ന്റെ ഓട്ടോറിക്ഷയിലേക്ക് വാന്‍ പാഞ്ഞുകയറി. ഈ ഓട്ടോ പൂര്‍ ണമായി തകര്‍ന്നു.

മുന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്ന രഞ്ജിത്ത് തകര്‍ന്ന ഓട്ടോ യ്ക്കുള്ളില്‍ പരിക്കേറ്റു കുടുങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് വണ്ടിയുടെ മുന്‍ഭാഗം പൊളിച്ചാണ് സാരമായി പരിക്കേറ്റ രഞ്ജി ത്തിനെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്. രഞ്ജിത്തിന്റെ ഓട്ടോ ഇടിയുടെ ആഘാതത്തില്‍ കുറച്ച് പിന്നോട്ടുരുണ്ട് പുറകി ലുണ്ടായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലും തട്ടി. ഈ ഓട്ടോ തട്ടി സമീപമുണ്ടായിരുന്ന സ്‌കൂട്ടര്‍ ഓടയിലേക്കു തെറിച്ചു വീണു.

റാന്നി തോമ്പിക്കണ്ടം കേളച്ചിവീട്ടില്‍ ആന്റണിയും ഭാര്യയുമായി രുന്നു വാനിലുണ്ടായിരുന്നത്. ഇവര്‍ക്കു പരിക്കില്ല. പിറവത്തു പോയി റാന്നിക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഡ്രൈവിംഗി നിടയില്‍ തലചുറ്റലുണ്ടായി നിയന്ത്രണം വിടുകയായിരുന്നുവെന്ന് ആന്റണി പോലീസിനോടു പറഞ്ഞു.പുനലൂര്‍ മുവാറ്റുപുഴ സം സ്ഥാന പാതയില്‍ വാഹനങ്ങളുടെ അമിതവേഗത മൂലം അപകട ങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.