കാഞ്ഞിരപ്പള്ളി സ്വദേശിയും ചുമട്ട് തൊഴിലാളിയും സംസ്ഥാന സർക്കാരിൻ്റെ തൊഴി ലാളി ശ്രേഷ്ഠ പുരസ്കാരം നേടിയ പൊൻകുന്നം വെയർഹൗസ് ജീവനക്കാരൻ പി.എ നവാസിന് സഹപ്രവർത്തകരുടെ ആദരവ്.പൊൻകുന്നത്ത് നടന്ന സ്വീകരണത്തിൽ സി. ഐ റ്റി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ജെ തോമസ്  നവാസിന് ഉപഹാരം കൈ മാറി.ഇടത് പക്ഷ സർക്കാരിൻ്റെ കാലത്ത് മുൻപ് ഉള്ളതിൽ നിന്നും വ്യത്യസ്തമായി തൊഴിലാളികൾ സമൂഹത്തിൽ ആദരിക്കപ്പെടുന്നെന്നും  കെ.ജെ തോമസ്  പറഞ്ഞു
പൊൻകുന്നം വെയർഹൗസ് ജീവനക്കാരനായ  പി.എ നവാസിനാണ് ഇക്കൊല്ലത്തെ സം സ്ഥാന സർക്കാരിൻ്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം ലഭിച്ചത്.സംസ്ഥാനത്തെ പതി നായിത്തോളം തൊഴിലാളികളിൽ നിന്നാണ് നവാസിനെ പുരസ്കാരത്തിന് അർഹനനാ ക്കിയത്. ഈ  സാഹചര്യത്തിലാണ് സഹപ്രവർത്തകർ നവാസിന് പ്രൗഢഗൗഭീര സ്വീക രണം ഒരുക്കിയത്.സി.ഐ റ്റി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ജെ തോമസ്  നവാ സിനുള്ള ഉപഹാരം നൽകി.ഇടത് പക്ഷ സർക്കാരിൻ്റെ കാലത്ത് മുൻപ് ഉള്ളതിൽ നി ന്നും വ്യത്യസ്തമായി തൊഴിലാളികൾ സമൂഹത്തിൽ ആദരിക്കപ്പെടുന്നെന്നും  കെ.ജെ തോമസ്  പറഞ്ഞു.
മതനിരപേക്ഷ ഉയർത്തി പിടിക്കേണ്ടവരാണ് തൊഴിലാളികൾ. തൊഴിൽ നിയമങ്ങൾ അ ട്ടിമറിച്ച് ഭരണഘടനയെ തന്നെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും കെ.ജെ തോമസ്  പറഞ്ഞു.ഇക്കാലത്തെ തൊഴിലാളികളിൽ ഭൂരിഭാഗവും വിദ്യാസമ്പന്ന രാണെന്നും ചുരുക്കം ചില സംഭവങ്ങൾ ഒഴിച്ചാൽ അവർ അംഗീകരിക്കപ്പെടുന്ന രീതിയി ലേയ്ക്ക് മാറിയെന്നും  കെ.ജെ തോമസ്  പറഞ്ഞു.
ഇതോടൊപ്പം ചടങ്ങിൽ കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ച ആശാവർക്ക ർമാർക്ക് ആദരവും സംഘടിപ്പിച്ചു.അസോസിയേഷൻ ചിറക്കടവ് പഞ്ചായത്ത് സെക്ര ട്ട റി ഐ.എസ് രാമചന്ദ്രൻ അധ്യക്ഷനായി. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി പി ഇസ്മയിൽ, സെക്രട്ടറി എം എച്ച് സലിം, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ഷാന വാസ്,വാഴൂർ ഏരിയാ സെക്രട്ടറി വി ജി ലാൽ,സിഐടിയു ഏരിയാ സെക്രട്ടറി അഡ്വ. ഡി ബൈജു, പ്രസിഡൻ്റ് ബി ബിജുകുമാർ, അഡ്വ.സി ആർ ശ്രീകുമാർ, മുകേഷ് കെ മണി, കെ സേതുനാഥ്, ടോമി ഡൊമിനിക്, സുമേഷ് ശങ്കർ, മുകേഷ് മുരളി, കലാകൃഷ്ണ ൻ എന്നിവർ സംസാരിച്ചു.