എരുമേലി : വാഴക്കുലകളുമായി എരുമേലിയിലേക്ക് വരികയായിരുന്ന പിക്ക്അപ് വാൻ ഇറക്കത്തിലെ കൊടുംവളവിൽ നിയന്ത്രണം തെറ്റി  മറിഞ്ഞു. ക്രാഷ് ബാരിയർ തുണച്ചത് മൂലം വൻ അപകടം ഒഴിവായി. മറിയുന്നതിനിടെ ക്രാഷ്ബാരിയറിൽ തട്ടി നിന്നത് മൂലം വാൻ എതിർവശത്തെ താഴ്ചയിലേക്ക് പതിച്ചില്ല.
പുലർച്ചെയോടെ മുണ്ടക്കയം- എരുമേലി ഹൈവേയിൽ കണ്ണിമല മഠംപടി ഇറക്കത്തി ലെ വളവിലാണ് അപകടം. ശബരിമല തീർത്ഥാടനകാലത്ത് ഇവിടെ അപകടങ്ങൾ വർധി ച്ചതോടെയാണ് ക്രാഷ്ബാരിയർ നിർമിച്ചത്.