പാലാ- പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം അഞ്ചാംമൈലില്‍ പാലുമായി വന്ന ലോറി നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് പതിച്ചു. ഡ്രൈവറും ക്ലീനറും പരിക്കേല്‍ ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 5 .30 നായിരുന്നു അപകടം. കരുനാഗപ്പ ള്ളിയില്‍ നിന്നു പശുവിന്‍ പാലുമായി എറണാകുളം പാലാ ,ഇരാറ്റുപേട്ട ഭാഗങ്ങളില്‍ വിതരണം ചെയ്ത് പൊന്‍കുന്നത്തേക്ക് വന്നതായിരുന്നു ലോറി.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നു കരുതുന്നു.റോഡിന്റെ വശത്തെകോണ്‍ക്രീറ്റ് സേഫ്റ്റി തൂണുകളും , താഴ്ചയിലുള്ള തോട്ടമാവില്‍ ബിനുവിന്റെ വീടിന്റെ മേല്‍ ക്കൂരയും തകര്‍ത്താണ് ലോറി കുഴിയിലേക്ക് പറന്നു വീണത്.ഓട് മേഞ്ഞ വീടിന്റെ മുകളിലേക്ക് ലോറി മറിയാതിരുന്നതി താന്‍ വന്‍ ദുരന്തം ഒഴിവായി. ലോറിയില്‍ അവശേഷിച്ചിരുന്ന 600 ലിറ്ററോളം പാലും ഉപയോഗശൂ ന്യമായി.