കണമല : സംസ്ഥാനത്തെ ദേശീയപാതകളില്‍ പാലങ്ങള്‍ സുരക്ഷിതമാ ണോയെന്നറിയാന്‍ വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വേ ആരംഭിച്ചതിന്റെ ഭാഗമായി കണമല പാലത്തില്‍ പരിശോധന നടന്നു. ഒപ്പം എരുമേലി വഴി കടന്നുപോകുന്ന ഭരണിക്കാവ്-മുണ്ടക്കയം 183എ ദേശീയപാതയായി ഏറ്റെടുത്ത പാതയിലെ പാലങ്ങളില്‍ പരിശോധന പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസമാണ് സംഘം കണമല പാലം പരിശോധിച്ചത്.

രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച കണമല പാലം സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍. പാലങ്ങളുടെ അടിഭാഗം വ്യക്തമായി പരിശോധി ക്കുന്നതിന് ക്രയിന്‍ ഹൈഡ്രോളിക് യൂണിറ്റ് വാഹനം ലഭ്യമാക്കിയിട്ടു ണ്ട്. പാലങ്ങളുടെ വിവിഭാഗങ്ങളുടെ ചിത്രങ്ങളും ശേഖരിക്കുന്നു ണ്ട്. മുക്കൂട്ടുതറ, മുണ്ടക്കയം, വണ്ടിപെരിയാര്‍ പ്രദേശങ്ങളിലും കൊല്ലം-തേനി ദേശീയപാതയിലെ പാലങ്ങളും പരിശോധനയ്ക്ക് വിധേയമാ ക്കുന്നുണ്ട്.

പൊളിച്ചുമാറ്റി നിര്‍മ്മിക്കേണ്ട പാലങ്ങള്‍ സംബന്ധിച്ചും അറ്റകുറ്റപണി കള്‍ അടിയന്തിരമായി നടത്തേണ്ട പാലങ്ങള്‍ സംബന്ധിച്ചും പരിശോധ നാ സംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പാലങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തികള്‍ സംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുക. വീതികുറഞ്ഞ പാലങ്ങള്‍ ദേശീയപാതയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വീതി വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തികള്‍ക്ക് പരിശോധന സഹായകമാകും. മുക്കൂട്ടുതറ ടൗണിലെ ഇടുങ്ങിയ പാലം വികസിപ്പിക്കേണ്ടത് ദേശീയപാതയായതിനാല്‍ അനി വാര്യമാണ്.

പാലത്തിന്റെം പ്രവേശനഭാഗങ്ങളിലെ വളവുകള്‍ അപകടസാദ്ധ്യത സൃഷ്ടിക്കുന്നുണ്ട്. പാലത്തിന്റെ തൂണുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷ പ്പെട്ടിരുന്നു. സംരക്ഷണ ഭിത്തികള്‍ക്ക് ബലക്ഷയമുള്ളതായി സംശയവു മുണ്ട്. കണമല, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളില്‍ നടന്ന പരിശോധനകള്‍ ദേശീയപാത കാഞ്ഞിരപ്പള്ളി സബ് ഡിവിഷന്‍ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു.

എരുമേലി വഴി 183എ ദേശീയപാത നാലുവരിപ്പാതയാക്കി പുനര്‍നിര്‍ മ്മിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയിടെ ഇന്ത്യന്‍ ഹൈവേ ഇന്‍സ്റ്റിറ്റി യൂഷന്റെ നേതൃത്വത്തില്‍ സര്‍വ്വേ ആരംഭിച്ചിരുന്നു. പാതയിലെ വാഹ നത്തിരക്ക് പരിശോധിക്കുന്നതിന്റെ സര്‍വ്വേ കഴിഞ്ഞയിടെയാണ് പൂര്‍ ത്തി യായത്. ഈ സര്‍വ്വെയെ തുടര്‍ന്ന് നാലുവരിപാതയുടെ അലൈന്‍ മെന്റ് നിശ്ചയിക്കുന്നതിനുള്ള സര്‍വ്വേ കഴിഞ്ഞ ദിവസം ഭരണിക്കാവ് മുതല്‍ ആരംഭിച്ച് പത്തനംതിട്ട ജില്ലയില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അടുത്ത ദിവസം എരുമേലി-കണമല പാതയില്‍ സര്‍വ്വേ സംഘം എത്തുമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞു.