ഇടക്കുന്നം: ഇടക്കുന്നം വട്ടക്കാവ് റോഡില്‍ കൂറ്റന്‍ പാറയുടെ ഭാഗം റോഡിലേയ്ക്ക് ഇടിഞ്ഞ് വീണു ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡിന് സമീപം കുന്നിന്‍ ചെരി വില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന പാറയുടെ ഭാഗങ്ങള്‍ വെള്ളിയാഴ്ച്ച രാ വിലെ വലിയ ശബ്ദത്തോടെ റോഡിലേയ്ക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. 
ഇടിഞ്ഞു വീണ സമയത്ത് വാഹനങ്ങള്‍ റോഡില്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടമൊ ഴിവായി. അപകടഭീഷണിയുയര്‍ത്തി നില്‍ക്കുന്ന പാറ പൊട്ടിച്ച് നീക്കുവാന്‍ പഞ്ചാ യത്ത് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.