മുണ്ടക്കയം കോരുത്തോടിന് സമീപം മടുക്കയില്‍ സ്‌കൂട്ടറിന്റെ പിന്നില്‍ ടാറ്റ സുമോ ഇടിച്ച് സഹോദരങ്ങള്‍ മരിച്ചു.പാറത്തോട് സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ പി. ഡി.ചന്ദ്രന്‍ (55) പി .ഡി.അനിയന്‍ (52) എന്നിവരാണ് മരിച്ചത്.മൃതദേഹം മുണ്ടക്ക യത്തെ സ്വകാര്യ ആശുപത്രിയില്‍.വൈകുന്നേരം ആറു മണിയോടെയാണ് സംഭവുണ്ടാ യത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആക്ടിവ സ്‌കൂട്ടറിന്റെ പിന്നില്‍, പിറകില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ ടാറ്റ സുമോ ചന്ദനും അനിയനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടി ച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.അപകടം നടന്ന ഉടന്‍ തന്നെ ടാറ്റ സുമോയിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി.അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എ ത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.പാറത്തോട് കുന്നുംഭാഗം സ്വദേശികളാണ് ഇരുവരും. ഇടിയുടെ ശക്തിയില്‍ രണ്ടുപേരും വാഹനത്തോടൊപ്പം അടുത്തുള്ള കുഴിയിലേക്ക് തെറിച്ചുപോയി. നിയന്ത്രണം വിട്ട കാറും അവരുടെ പുറത്തേക്കു മറിയുകയായിരു ന്നു. ഒരാള്‍ സംഭവ സ്ഥലത്തു വച്ചും, മറ്റെയാള്‍ ആശുപത്രിയില്‍ക്കു പോകുന്ന വഴി യിലുമാണ് മരണത്തിനു കീഴടങ്ങിയത്.

ചന്ദ്രന്‍ ഭാര്യ: വിജയമ്മ, മക്കള്‍:ശ്രീജ, രഞ്ജു
അനിയന്‍ന്റെ ഭാര്യ: ഉഷ, മക്കള്‍: ആഷ, അനീഷ്.