idachotti-strip-copy metro-2കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്റിന് മുന്നില്‍ ദേശീയ പാതയോരത്ത് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിനരികെ കാര്‍ പാര്‍ക്ക് ചെയ്തുവെന്ന് ആരോപിച്ച് ഒട്ടോ ഡ്രൈവര്‍മാരും പൊലീസുകാരനും തമ്മില്‍ സംഘട്ടനം. മര്‍ദ്ദനത്തില്‍ പൊലീസുകാരന്റെ വലതു കൈ ഒടിഞ്ഞു ,പരുക്കേറ്റ ഭാര്യയും ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റ്‌ചെയ്തു. പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചതിനും ഭാര്യയെ മര്‍ദ്ദിക്കുകയും അപമാനിച്ച് പെരുമാറിയതിനുമാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് കവടാത്തിന് മുന്‍പിലുള്ള ഓട്ടോറിക്ഷാ സ്റ്റാന്റിലാണ് സംഭവം. പാലാ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ തിടനാട് സ്വദേശി തോട്ടക്കര ജസ്റ്റിന്‍ ജോസഫ് (40) ഓട്ടോറിക്ഷാ ഡ്രൈവര്‍ കാഞ്ഞിരപ്പള്ളി ചെരിപുറം സഫറുള്ള (43) എന്നിവരാണ് തെരുവില്‍ ഏറ്റുമുട്ടിയത്. mardanam-1-copy
ശനിയാഴ്ച്ചയായിരുന്നു സംഭവം. ഓട്ടോറിക്ഷാ സ്റ്റാന്റില്‍ വാഹനം പാര്‍ക്ക് ചെയ്‌തെന്ന ആരേപിച്ച് പോലീസ് ഉദ്യോഗസ്ഥന് നേരെ ഓട്ടോറിക്ഷാ ഡ്രൈവര്‍ അസഭ്യവര്‍ഷം നടത്തിയതോടെയാണ് പ്രശനങ്ങളുടെ തുടക്കം. തുടര്‍ന്ന് ഇവര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം കൈയ്യാന്‍ങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ പേലീസ്‌കാരന്റെ ഭാര്യ സഹോദരനും മറ്റൊരു ഒട്ടോ റിക്ഷാഡ്രവറും ഒപ്പം ചേര്‍ന്നതോടെ കൂട്ടത്തല്ലിന് വഴിവെച്ചു. തുടര്‍ന്ന കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി ഒട്ടോറിക്ഷാ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു. mardanam-2-copy
സഘര്‍ഷത്തില്‍ കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടായതിനെതത്ുടര്‍ന്ന് പോലീസ്‌കാരനെ ജനരല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ്‌കാരനും ഭാര്യ സഹോദരനും മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സഫറുള്ള കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. സംഭവുമായി ബന്ധപ്പെട്ട് ഒട്ടോറിക്ഷാ ഡ്രൈവര്‍മാരായ സഫറുള്ള, പൂതക്കുഴി മാന്ത്രയില്‍ സുനില്‍ ജേക്കബ് (40) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുദബത്തിനൊപ്പം ബാങ്കില്‍ നിന്ന് പണമെടുത്ത് മടങ്ങുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ഭാര്യയെ അസഭ്യം പറയുകയും ചെയ്തതിനാണ് ഒട്ടോറിക്ഷാ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.mardanam-3-copy
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പാലാ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ തിടനാട് തോട്ടക്കരവീട്ടില്‍ ജസ്റ്റിന്‍ ജോസഫ് ഭാര്യ ഷൈനിമോള്‍ നാലു വയസുള്ള മകന്‍, ഭാര്യയുടെ സഹോദരന്‍ എന്നിവര്‍ കാര്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്ത ശേഷം ബാങ്കിലേക്ക് കയറി.

വായ്പ എടുത്ത തുകയുമായി തിരിച്ചെത്തിയ ഇവര്‍ കാര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ ചെരിപുറം സഫറുള്ള ഇവരെ അസഭ്യം പറഞ്ഞു. ഓട്ടോ സ്റ്റാന്റില്‍ കാര്‍ പാര്‍ക്ക് ചെയ്തുവെന്ന് പറഞ്ഞാണ് അസഭ്യം പറഞ്ഞത് വാക്കേറ്റവും തുടര്‍ന്ന് അടിപിടിയുമായി .ഇതിനിടെ സ്റ്റാന്റിലെ മറ്റൊരു ഡ്രൈവര്‍ പൂതക്കുഴി സ്വദേശി സുനിലും ഇടപെട്ടു. തടസം പിടിച്ച പൊലീസുകാരന്റെ ഭാര്യ നിലത്തുവീഴുകയും ഇവരുടെ കൈവശമുണ്ടായിരുന്ന പണം റോഡില്‍ ചിതറി വീഴുകയും ചെയ്തു.

ഉടന്‍ പൊലീസുകാരന്‍ അറിയിച്ചതനുസരിച്ച് സ്റ്റേഷനില്‍ നിന്നും എസ്.ഐ. എത്തി ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ ചികില്‍സ തേടിയ സിവില്‍ പൊലീസ് ഓഫിസര്‍ ജസ്റ്റിന്റെ കൈയ്യ്ക്ക് ഒടിവും പൊട്ടലുമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്‌ളാസ്റ്ററിട്ടു. ജസ്റ്റിനും ഭാര്യഷൈനിയും ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഓട്ടോ ഡ്രൈവര്‍മാരെ പൊലീസുകാരന്‍ മര്‍ദ്ദിച്ചെന്നും പിന്നീട് പൊലീസ് സ്റ്റേഷനിലും കൊണ്ടു പോയി മര്‍ദ്ദിച്ചെന്നും ഓട്ടോ ഡ്രൈവര്‍മാരും ആരോപിക്കുന്നു.ഇന്നലെ ബസ് സ്റ്റാന്റ് ജംക്ഷനിലെ ബാങ്ക് ഓഫ് ബറോഡ കാഞ്ഞിപ്പള്ളി ശാഖയ്ക്കു മുമ്പിലായിരുന്നു സംഭവം .siva-3 idachotti-cover-copy