മുണ്ടക്കയം: പരിസ്ഥിതിയെ നശിപ്പിച്ചു മാലിന്യകൂമ്പാരം, സംസ്കരണ പ്ലാന്റ് യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയോടെ മലയോരവാസികള്‍. ജില്ലയുടെ കവാടമായ മുണ്ടക്കയം പട്ടണത്തിലേക്കു പ്രവേശിക്കുമ്പോഴെ നാടിനപനമാവുന്നപ്രശ്നം പകര്‍ച്ച വ്യാധികള്‍ തന്നെ.വ്യാധിക്കു പ്രധാ നകാരണമേതെന്നു ചോദിച്ചാല്‍ ആരും പറയും വെട്ടുകല്ലാംകുഴിയിലെ മാലിന്യ കൂമ്പാരമെന്നു.

കോട്ടയം ജില്ലയില്‍ പ്രധാന പട്ടണണങ്ങളിലൊന്നായ മുണ്ടക്കയത്തെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന മാലിന്യങ്ങള്‍ കൊണ്ടുവന്നു നിക്ഷേപിക്കുന്നത ്ടൗണില് നിന്നും രണ്ടുകിലോമീറ്റര്മാത്രം ദൂരത്തിലുളള വെട്ടുകല്ലാംകുഴിയലാണ്. ജനവാ സ കേന്ദ്രമായ ഇവിടെയാണ് പതിറ്റാണ്ടുകളായി മാലിന്യ നിക്ഷേപം നടത്തുന്നത്.

മലമുകളിലെ നിക്ഷേപ കേന്ദ്രത്തിന്റെ ചുറ്റളവില്‍ താമസിക്കുന്ന ആളു കളില്‍ എണ്പതു ശതമാനത്തിലധികം പേരും പകര്‍ച്ചവ്യാധികളുടെ പിടിയിലാണ്. കൊതുകും ഈച്ചകളും പെരുകിയതോടെവീട്ടിനുളളില് ഭക്ഷണം കഴിക്കാനെന്നല്ല സൂക്ഷിക്കാന്‍ പോലും കഴിയാത്ത യവസ്ഥ യിലാണ്.വെട്ടുകല്‍ ലാം കുഴിയിയുടെ താഴുഭാഗമായ നെന്മേനി, വേല നിലം ,ചെളിക്കുഴി ഭാഗങ്ങളിലും അവസ്ഥ വ്യത്യസ്ഥമല്ല. കനത്തമഴയി ല്‍ ഒലിച്ചിറങ്ങുന്ന മലിന ജലം ഈ മേഖലയിലെ കൈതോടുകളിലും അതിലൂടെ പുല്ലകയാറിലും വന്നു പതിക്കുന്നത് രോഗങ്ങള്‍ പകരുന്നതി നു ആക്കം കൂട്ടുന്നു.

ഈവെളളത്തില് കുളിക്കുന്ന ആളുകള്‍ പലരും ചൊറിച്ചില്‍ അലര്‍ജി രോഗങ്ങള്‍ക്കു അടിമയാണ്.കൂടാതെ കിണറുകളിലും മലിനജലം എത്തു ന്നതിനാല്‍ കുടിവെളളം പോലും ഇന്നാട്ടുകാര്‍ക്കു ഉപയോഗിക്കാനാവി ല്ല.മണ്ടക്കയം ടൗണില്‍ ദിനം പ്രതിയെത്തുന്ന ആയിരകണക്കിനാള് മാലി ന്യത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കു പിടിയിലാവുന്നുവെന്നത് യാഥാര് ത്ഥ്യമാണ്. 

മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ആദ്യമായി ഡെങ്കി പനിയും എലിപ്പനിയും റിപ്പോര്‍ട്ടു ചെയ്തതും പനി മൂലം കൂടുതല്‍ പേര് മരിച്ചതും മുണ്ടക്കയത്താണ്. കേരളത്തില്‍ ആദ്യ തക്കാളി പനി റിപ്പോര്‍ട്ടു ചെയ്തത് ഈ മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ അടിതട്ടായ നെന്മേനിയിലായിരുന്നു.
സംസ്കരണ പ്ലാന്റ് എന്നത് നിരവധി തവണ അധികാരികള്‍ ചര്‍ച്ച ചെയ്തു നടക്കാതെ പോയ വിഷയമാണ്.എന്നാല്‍ ഇക്കുറി പദ്ധതി നടപ്പിലാക്കാന്‍ തന്നെയുളള തയ്യാറെടുപ്പിലാണ് ജന പ്രതിനിധികള്‍.ഇതിനായി ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ് മുപ്പതു ലക്ഷം രൂപയും,ഗ്രാമ പഞ്ചായത്ത് ഇരുപതു ലക്ഷം രൂപയും വകയിരുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു പറ ഞ്ഞു.

വൈദ്യുതിയോ പാചകവാതകമോ ഉപയോഗിക്കാതെ മാലിന്യം നശിപ്പി ക്കുന്ന പദ്ധതിയാണ് തയ്യാറാക്കുന്നത്. തരം തിരിച്ചെടുക്കുന്ന അഴുകുന്ന മാലിന്യങ്ങള്‍ കോണ്‍ക്രിറ്റ് അറയില്‍ നിക്ഷേപിച്ച് വളമാക്കിമാറ്റുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ നിന്നും കയറ്റി അയക്കാനാണ് ആലോചന.എന്തായാലും പരിസ്ഥിതിയെ തകര്‍ക്കുന്ന ഈ മാലിന്യ കേന്ദ്രത്തിനു മാറ്റമുണ്ടാവുന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.