പനി ബാധിതർക്ക് ആശ്വാസവുമായി ജനമൈത്രി പോലീസ്. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെടുത്തുന്നവർക്ക് ചുക്കുകാപ്പിയും ബണ്ണും വിതരണം ചെയ്ത് കൊണ്ടാണ് എരുമേലി ജനമൈത്രി പോലീസ് നന്മയുടെ നല്ല മാതൃക കാട്ടുന്നത്. പനി ബാധിച്ച് ചികിത്സ തേടി എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ എത്തുന്നവ ർക്ക് ചുക്കുകാപ്പിയും ബണ്ണും വിതരണം ചെയ്ത് കൊണ്ട് ആശ്വാസ മേകുകയാണ് ജനമൈത്രി പോലീസ്.
നാടാകെ പനിച്ച് വിറയ്ക്കുമ്പോൾ വലിയ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്.അതി രാവിലെ മുതൽ ഡോക്ടറെ കാണുവാനായി ആശുപത്രിയിൽ എത്തുന്നവരിൽ പലരും വിശന്ന് തളർന്നിരിക്കുന്ന അ വസ്ഥയുണ്ട്.ഇത് മനസിലാക്കിയാണ് പോലീസിന്റെ ചുക്കുകാപ്പി വിത രണം. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ആവശ്യമായ പണം കണ്ടെത്തുന്നത്.
ആഹാരം പോലും കഴിക്കാതെ തളർന്നിരിക്കുന്നവർക്ക് ചൂടു കാപ്പിയും ബണ്ണും ലഭിച്ചതോടെ വലിയ ആശ്വാസം. നന്മയുടെ ഈ പുത്തൻ മാതൃക യ്ക്ക് നേതൃത്വo നൽകുന്നത് എരുമേലി എസ്.ഐ ജെർലിൻ വി സ്കറി യയാണ്. വരും ദിവസങ്ങളിലും രോഗികൾക്കായുള്ള ചുക്കുകാപ്പി വിതരണം തുടരാൻ തന്നെയാണ് ജനമൈത്രി പോലീസിന്റെ തീരുമാനം.