മുണ്ടക്കയം:മേഖലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി യത് അൻപതോളം പനിബാധിതർ. സർക്കാർ ആശുപത്രിയിൽ ഇന്നലെ ഒപിയിൽ ചികിത്സ തേടിയ 265 ആളുകളിൽ 20 പേർ പനി ബാധിതരായിരുന്നു . രക്തത്തിൽ കൗണ്ട് കുറവ് കാണപെടുകയും ഡെങ്കിപനി എന്ന് സംശയിക്കുകയും ചെയ്ത അഞ്ചു പേരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലേയ്ക്കും , കോട്ടയം മെഡിക്കൽ കോളജിലേയ്ക്കും വിദഗ്ധ ചികിത്സയ്ക്കായി അയച്ചു.

കഴിഞ്ഞ ഒരാഴ്ച്ചയായി സർക്കാർ ആശുപത്രിയിൽ ദിനം പ്രതി നാനൂറോളം രോഗികളാ ണ് ചികിത്സ തേടിയെത്തുന്നത്. ഇതിൽ ഏറിയപങ്കും പനിബാധിതരുമാണ്. സ്വാകാര്യ ആശുപത്രിയിൽ മൂന്നു പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചിരുന്നു.കാലാവസ്ഥാ വ്യതി യാനമാണ് വൈറൽ പനി പടർന്ന് പിടിക്കുവാൻ കാരണമാകുന്നത്.

പനിയുടെ ലക്ഷണങ്ങൾ കണപെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ആദ്യം തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നാണ് ഡോക്ടർമാർ നൽകുന്ന മുൻകരുതൽ. മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ നാലു ഡോക്ടർമാരുടെ സേവനം ഒപിയിൽ ലഭ്യമാക്കിയിട്ടുണ്ട്.

കൊതുകുകളുടെ ഉറവിട നശീകരണം ആദ്യഘട്ടം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആശ വർക്കേഴ്സ്, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം നടത്തുന്നത്.

mery queens may