പനിച്ച് വിറച്ച് മലയോരം. കണക്കുകൾ നൽകാതെ ഉരുണ്ട് കളിച്ച് ആരോഗ്യ വകുപ്പ്.ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഡെങ്കിപ്പ നിയും വൈറല്‍ പനിയും പടർന്നു പിടിക്കുന്നു.
report:R.mattathil
കാലവർഷം തിമിർത്ത് പെയ്യുമ്പോൾ കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരമേഖല പനിച്ച് വിറയ്ക്കുകയാണ്.   വൈറൽ പനിയും ഡെങ്കി പ്പനിയും ആണ് മേഖലയിൽ പടർന്ന് പിടിച്ചിരിക്കുന്നത്. സ്വകാര്യ ,സർക്കാർ ആശുപത്രികൾ പനി ബാധിച്ചവരെ കൊണ്ട് നിറഞ്ഞ് കഴിഞ്ഞു. കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം എരുമേലി മേഖലകളിലാണ് പനി പടരുന്നത്. ഇടവിട്ട കാലാവസ്ഥയും ഉറവിട മാലിന്യ സംസ്ക്കരണം പാളിയതുമൂലം കൊതുകുശല്യം വർദ്ധിച്ചതുമാണ് പനി പടരാൻ കാരണം.fever@general hospital 1 copy
പനി ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒ.പി യിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും  ദിനംപ്രതി വലിയ വർധനവുണ്ടായിട്ടുണ്ട്.ഇവിടെ പത്തോളം പേർ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇപ്പോഴും ചികിത്സയിലാണ്.ഈ ആഴ്ചയിൽ തന്നെ രണ്ടു പേർക്ക് ഇവിടെ ഡെങ്കിപ്പനി സ്ഥിരികരിച്ചിരുന്നു. വൈറൽ പനി ബാധിച്ചും നിരവധി ആളുകളാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.SCOLERS
സർക്കാർ ആശുപത്രികളെക്കാൾ സ്വകാര്യ ആശുപത്രികളിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതലും ചികിത്സയിലുള്ളത്. ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ കഴിഞ്ഞ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് പത്തൊൻപത് പേർക്കാണ്.ഇവിടെ പനിക്കാരെക്കൊണ്ട് റൂമുകൾ നിറഞ്ഞ സ്ഥിതിയിലാണ്. കാഞ്ഞിരപ്പള്ളിയിൽ കപ്പ പറമ്പ് മേഖലയിലാണ് പനി ബാധിതർ ഏറെ. ഇവിടെ ഒരു വീട്ടിലെ തന്നെ മൂന്ന് പേർ ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.fever@general hospital 2 copy
ആശുവൈറൽ പനിക്കും ഡെങ്കിപ്പനിക്കും തുടക്കത്തിൽ സമാന രോഗലക്ഷണങ്ങളാണ്, രക്തത്തിലെ  കൗണ്ട് കുറയുന്നതോടെ മാത്രമാണ് ഡെങ്കിപ്പനി  സ്ഥിരീകരിക്കാൻ കഴിയുക അത് കൊണ്ട് തന്നെ പനി ബാധിച്ചവർ സ്വയം ചികിത്സ ഒഴിവാക്കണം എന്നാണ് ഡോക്ടർമാരുടെ കർശന നിർദേശം.fever@general hospital 4
ഇതിനിടെ പനി പടരുമ്പോഴും കണക്കുകൾ പുറത്ത് വിടാതെ ആരോഗ്യ വകുപ്പ് ഒളിച്ച് കളിക്കുകയാണ്. മഴക്കാലപൂർവ്വ ശുചീകരണത്തിൽ അടക്കം വരുത്തിയ വീഴ്ച ഇപ്പോഴും ഇവർ തുടരുന്നതായാണ് ആക്ഷേപം.മഴ ഇനിയും ശക്തമാകുമ്പോൾ പനി തനെ കുറഞ്ഞ് കൊള്ളും എന്ന വിചിത്രമായ വാദമാണ് ആരോഗ്യ വകുപ്പ് ഉയർത്തുന്നത്.