മുക്കൂട്ടുതറ: പനക്കവയൽ ഗവ.വെൽഫെയർ എൽ പി സ്കൂളിൽ വായ നാവാരത്തിന് തുടക്കമിട്ടത് പോലിസുകാരനായ കവി. കാഞ്ഞിരപ്പളളി പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫിസറും കവിയുമായ ജോ ഷി എം തോമസ് ആണ് കുഞ്ഞിക്കെയ്യിൽ ഒരു പുസ്തകം എന്ന വായനാ വാരം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. കുട്ടികൾക്കായി അദ്ദേ ഹം കവിതകൾ ആലപിച്ചു.

കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. പുസ്തക പ്രദർശനം, കയ്യക്ഷര മത്സരം, വായനാമത്സരം, അക്ഷരപയറ്റ്, തലക്കെട്ട് നൽകൽ, ക്വിസ് മത്സരം എന്നിവ നടന്നു. വായനാദിന പ്രതിജ്ഞയോടെ ആരംഭിച്ച സമ്മേളനത്തിൽ പി കെ മനോജ്, പ്രഹ്ളാദൻ, അജിത് കുമാർ, മിനിമോ ൾ തോമസ്, എലിസബത്ത് വർഗീസ്, സിനു ജോസഫ് എന്നിവർ പ്രസം ഗിച്ചു.