കാഞ്ഞിരപ്പള്ളി : സംസ്ഥാന ബഡ്ജറ്റിന്റെ 40 ശതമാനം തുക ത്രിതല പഞ്ചായത്തുക ള്‍ക്കാണ് നല്‍കുന്നതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അഭിപ്രാ യപ്പെട്ടു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുതിയതായി നിര്‍മ്മിച്ച ഓഫീസ് കെ ട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതുള്‍ പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും തുക ചെലവ ഴി ക്കുന്നതില്‍ പുരോഗതി ഉണ്ടായതായി കാണുവാന്‍ കഴിയുന്നില്ല. ത്രിതല പഞ്ചായ ത്തുകള്‍ക്ക് അനുവദിച്ച തുക യഥാസമയം പൂര്‍ണ്ണമായും ചെലവഴിച്ചാല്‍ മാത്രമേ ല ക്ഷ്യം കൈവരിച്ചുവെന്ന് അവകാശപ്പെടുവാന്‍ കഴിയുകയുള്ളൂ. പദ്ധതി പ്രവര്‍ത്തന ങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കുന്നതിന് സര്‍ക്കാരിന്റെ ശക്ത മായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഡോ. എന്‍. ജയരാജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. പി. സി. ജോര്‍ജ് എം.എല്‍. എ. മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, ജി ല്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോ ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍മാരായ അഡ്വ. പി. എ. ഷെമീര്‍, ലീലാമ്മ കുഞ്ഞുമോന്‍, റോസമ്മ ആഗസ്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്തച്ചന്‍ താമരശ്ശേരി, ശശീന്ദ്രനാഥ് ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റുമാരായ കെ. എസ്. രാജു, ജോളി ഡൊമിനിക്, ബ്ലോക്ക് പഞ്ചാ യത്തംഗങ്ങളായ സോഫി ജോസഫ്, വി.റ്റി. അയൂബ്ഖാന്‍, ആശാജോയി, മറിയമ്മ ജോസഫ്, പി.ജി. വസന്തകുമാരി, ശുഭേഷ് സുധാകരന്‍, പ്രകാശ് പളളിക്കൂടം, ജയിംസ് പി. സൈമണ്‍, അജിതാ രതീഷ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ റ്റി. എം. അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എസ്. ബാബു എന്നിവര്‍ പ്രസംഗിച്ചു.201213-ല്‍ നിര്‍മ്മാണം ആരംഭിച്ച് ഒരു കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച ഒ ന്നും രണ്ടും നിലകളിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടത്തിന്റ 3-ാം നില 201718 വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ വകയിരുത്തി ഈ വര്‍ഷം പൂര്‍ ത്തീകരിക്കും. ഈ കെട്ടിടം വനിതാ തൊഴില്‍ പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കും. ഒന്നാം നിലയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കും.ജീവനക്കാര്‍ക്കുള്ള ഇരിപ്പിട സൗകര്യങ്ങള്‍ക്കുപുറമെ, പ്രസിഡന്റ്, സെക്രട്ടറി എന്നി വര്‍ക്കുള്ള മുറികള്‍, കമ്പ്യൂട്ടര്‍ റൂം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, സന്ദര്‍ശകര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍, ഫ്രണ്ട് ഓഫീസ് എന്നിവ ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയില്‍, കമ്മിറ്റിഹാള്‍, സമ്മേളനഹാള്‍, സ്റ്റാന്റിംഗ് കമ്മി റ്റി ചെയര്‍മാന്‍മാര്‍ക്കുള്ള മുറികള്‍, റിക്കോര്‍ഡ് റൂം, ഡൈനിംഗ് ഹാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.