പ്രായപൂര്‍ത്തിയാകാത്ത മകളെ നിരവധി തവണ പീഡിപ്പിച്ച പിതാവ് പൊന്‍കുന്ന ത്ത് അറസ്റ്റില്‍

പൊന്‍കുന്നത്ത് 13 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവിനെയാണ് പോലീസ് വെള്ളിയാഴ്ച്ച പിടികൂടിയത്. മദ്യപാനിയും സ്ഥിരം കുടുംബത്തില്‍ കലഹ വും ഉണ്ടാക്കിയിരുന്ന ഇയാളുടെ ശല്യം മൂലം ഭാര്യ സ്വന്തം വീട്ടിലായിരുന്നു താമസം

പിന്നീട് മാതാവ് വീട്ടിലെത്തി മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോ ഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. ഇയാള്‍ നിരവധി തവണ കുട്ടിയെ പീഡി പ്പിച്ചതായാണ് പരാതിയിലെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റടയിലെടുത്തത്.

പെണ്‍കുട്ടിയുടെ മാതാവും റാന്നിയിലുള്ള ബന്ധു വിട്ടുകാരും ചേര്‍ന്ന് പോലിസിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ പോക്‌സോ ആക്റ്റ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.