കാഞ്ഞിരപ്പള്ളി: തീ പിടുത്തം വ്യാപകമായതോടെ ഇന്ന് ഫയര്‍ഫോഴ്‌സിന് നല്ല പണിയായിരുന്നു. നഗരത്തിലും പരിസരങ്ങളിലുമായി ഇന്ന് ആറിടത്താണ് തീ പിടുത്തമുണ്ടായത്.ഇലക്ട്രിക്ക് ലൈനിൽ ഓലമടൽ വീണ് തോട്ടത്തിൽ തീ പടർന്നു.splash new
അരയേക്കർ തോട്ടത്തിൽ നിന്നിരുന്ന 50 വാഴയും 30 ജാതി തൈകളും കത്തി നശിച്ചു. തമ്പലക്കാട് റോഡിൽ പുളിമാവിൽ ജോസ് തോമസ് നെല്ലരിയുടെ നല്ല സമറായൻ ആശ്രമത്തിന് സമീപത്തുള്ള പറമ്പിലാണ് തീപിടിച്ചത്. തീ പടരുന്നത് കണ്ട് രണ്ടാം വാർഡ് മെമ്പർ ചാക്കോച്ചൻ ചുമപ്പുങ്കലാണ് ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചത്.
നാട്ടുകാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചിരുന്നു. തീ വ്യാപിച്ചതോടെ ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കൊടുകുത്തി, കൊപ്രാക്കുളം, ഈരാറ്റുപേട്ട എന്നിവടങ്ങളിലും തീപിടുത്തമുണ്ടായി. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.ഏതാനും ദിവസങ്ങളായി തീ പടര്‍ന്നു പിടിക്കുകയാണ്.തീ പടര്‍ന്ന് ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപം എത്തുമ്പോഴാണ് ഫയര്‍ഫോഴ്‌സിന്റെ സേവനത്തിനായി വിളിക്കുന്നത്.altra scaning splash 1