ജീവിതം ദുരിതകയത്തിലായിരുന്നുവെങ്കിലും പഠനത്തില്‍ മിടുക്കനായിരുന്നു ഏയ്ഞ്ചല്‍വാലി അന്ത്യാങ്കളം സേവ്യറിന്റെ മകന്‍ സെബിന്‍. ‘നിര്‍ഭാഗ്യ’ത്തില്‍ തട്ടി വീണ് പത്താംതരം പരീക്ഷ മുഴുവന്‍ എഴുതാനാകാ ഞ്ഞത് സെബിന് മാത്രമല്ല കണമല സാന്തോം ഹൈസ്‌കൂളിനും തീരാനഷ്ടമായി.

സഹപാഠികള്‍ പരീക്ഷയെഴുതുമ്പോള്‍ ജീവിത പരീക്ഷയോട് പൊരുതി സെബിന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു.ഐ.ടിയും മലയാളം ഒന്നും രണ്ടും പരീക്ഷകളും കഴിഞ്ഞപ്പോഴാണ് കാല് തട്ടി സെബിന്‍ വീണത്.

വീട്ടില്‍നിന്ന് സമീപമുള്ള തോട്ടില്‍ കുളിക്കാന്‍ പോകുന്നതിനിടെ കല്ലില്‍തട്ടിവീണ സെബിന്റെ മുട്ടുചിരട്ട പൊട്ടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെബിന് ബാക്കി പരീക്ഷകള്‍ എഴുതാനായില്ല. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ സെബിന്‍ സുഖം പ്രാപിച്ച് വരുന്നു.

ഏയ്ഞ്ചല്‍വാലിയില്‍ അഞ്ച് സെന്റ് സ്ഥലത്ത് പ്ലാസ്റ്റിക് മറച്ച വീട്ടിലാണ് െസബിന്‍ കഴിയുന്നത്. അച്ഛന് കൂലിപ്പണിയാണ്. പത്താംതരത്തില്‍ എഴുതിയ മൂന്ന് വിഷയങ്ങള്‍ക്കും സെബിന് എപ്ലസ് ഉണ്ട്. എഴുതാനാവാത്ത വിഷയങ്ങള്‍ സേപരീക്ഷയിലൂടെ എഴുതിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സെബിന്‍.fest