മുണ്ടക്കയം:വിധവയും പട്ടികജാതിക്കാരിുമായ തോട്ടം തൊഴിലാളിയെ എസ്റ്റേറ്റു മാനേജര്‍ പീഡിപ്പിച്ചതായി പരാതി. കൂട്ടിക്കല്‍ താളുങ്കല്‍ എസ്റ്റേറ്റുമാനേജര്‍ ശരത്ചന്ദ്ര പിളള(55) പീഡിപ്പിച്ചതായാണ് തോട്ടത്തിലെ താത്കാലിക തൊഴിലാളിയുംവിധവ ുമായ 46കാരി മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

തോട്ടത്തിലെതാത്കാലിക തൊഴിലാളിയായ ഇവര്‍ക്കു ജോലി സമയത്ത് കാലില്‍ പരിക്കു പറ്റിയതിനെ തുടര്‍ന്നു എസ്റ്റേറ്റ് മാനേജര്‍ വാഹനവുമായി എത്തി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാവുകയും പോകുന്നവഴിയില്‍ ഇവരോട് അപമര്യാദയായി പെരുമാറിയതായാണ് ഇവര്‍ മുണ്ടക്കയം പൊലീസില്‍ നേരിട്ടെത്തി മൊഴിനല്‍കിയിരക്കുന്നത്.ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തോട്ടത്തില്‍ സ്ഥിരം ജോലി നല്‍കാമെന്നും വിവരം പുറത്തുപറഞ്ഞാല്‍ ജോലി നല്‍കില്ലന്നും മാനേജര്‍ ഭീഷണിപെടുത്തിയതായും മൊഴിയില്‍ പറയുന്നു.

മുമ്പ് നിരവധി തവണ പരാതി നല്‍കാന്‍ ഇവര്‍തയ്യാറായെങ്കിലും ചില ട്രേഡ് യൂനിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദം മൂലം പിന്‍തിരിയുകയായിരുന്നുവെന്നു പറയപെടുന്നു.ഇത് സംബന്ധിച്ചു അടുത്തയിടെ കമ്പനി ഉടമക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരും പ്രയോജനവും ലഭിക്കാതെ വന്നതോടെയാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.കഴിഞ്ഞ രണ്ടാഴ്ച മുമ്പ് സമാനമായമറ്റൊരു സംഭവും ഉണ്ടായിട്ടുണ്ട്.

തോട്ടത്തിലെ മറ്റൊരു തൊഴിലാളിയോട് അപമര്യായായി പെരുമാറിയത് സംബന്ധിച്ചു സമുദായ സംഘടനക്കു ലഭിച്ച പരാതി പൊലീസിനു കൈമാറിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല.എന്നാല്‍ വീട്ടമ്മ നേരിട്ടെത്തി മൊഴി നല്‍കിയതിന്റെയടിസ്ഥാനത്തില്‍ സംഭവം സംബന്ധിച്ചു പട്ടികജാതി വര്‍ഗ്ഗ പീഡന വകുപ്പ്, സ്ത്രി പീഡനം എന്നിവകുപ്പുപ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുത്തതായി എസ്.ഐ.കെ.കെസോമന്‍ അറിയിച്ചു