എരുമേലി : എരുമേലി സർക്കാരാശുപത്രിയിൽ സിപിഎം ലോക്കൽ കമ്മറ്റിയുടെ സേവനകേന്ദ്രം ആരംഭിച്ചു. പനി ബാധിതർക്കും മറ്റ് അസുഖങ്ങളുമായി എത്തുന്ന വർക്കും ഡിവൈഎഫ്ഐ വാളൻറ്റിയർമാർ ചായയും ബ്രഡ്ഡും നൽകി തുടങ്ങി. പനി വിട്ടൊഴിയുന്നത് വരെ ആശുപത്രിയി സേവന കേന്ദ്രം പ്രവർത്തിക്കും.
ആംബുലൻസ്  ആവശ്യമായി വരുന്നവർക്ക് സൗകര്യമൊരുക്കും. സേവനകേന്ദ്രത്തി ൻറ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം പി കെ അബ്ദുൽ കെരിം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ, വൈസ് പ്രസിഡൻറ്റ് ഗിരി ജാമോൾ, അംഗം ഫാരിസ ജമാൽ, പി കെ ബാബു, റ്റി പി തൊമ്മി, വി ഐ അജി, വർഗീസ് പോൾ, ഷിബു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.