പൊൻകുന്നം:ചിറക്കടവ് പഞ്ചായത്തിലെ അശാസ്ത്രീയമായ നികുതി നിർണയത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു.നികുതി നൽകിയവ ർക്കും സ്വന്തമായി വീടില്ലാത്തവർക്കും വരെ ജപ്തി നോട്ടീസ് നൽകുന്ന നടപടിയിൽ പ്രതിക്ഷേധിച്ച് ബി.ജെപിയുടെ നേതൃത്വത്തിൽ പഞ്ചായ ത്തോഫീസ് പടിക്കൽ ധർണ്ണ സംഘടിപ്പിച്ചു.

നികുതി നൽകിയവർക്കും സ്വന്തമായി വീടില്ലാത്തവർക്കും വരെ  നി കുതി കുടിശിഖ ഉയർത്തിക്കാട്ടി ജപ്തി നോട്ടീസ് നൽകുന്ന ചിറക്കടവ് പഞ്ചായത്തിന്റെ നടപടിക്കെതിരെ പ്രതിക്ഷേധം ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച പഞ്ചായത്തോഫീസ് പടിക്കൽ ബി. ജെപിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചു. നികുതി കുടിശ്ശികയുള്ളവരെ കണ്ടെത്തി അദാലത്ത് നടത്തണമെന്നും പൊതുജ നങ്ങള്‍ക്കുണ്ടായ  ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാ യി രുന്നു ധര്‍ണ.  chirakkadavu panchayathu
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് നികുതി അടച്ച വര്‍ക്കും ജപ്തി നോട്ടീസ് അയയ്ക്കുന്നതിലേക്ക് വഴിവച്ചിരിക്കുന്ന തെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നികുതി നിർണയത്തിലെ അപാ കത പരിഹരിച്ചില്ലെങ്കിൽ ശക്തമായ  ബഹുജന പ്രക്ഷോഭം സംഘടി പ്പിക്കുമെന്നും  സമരക്കാർ മുന്നറിയിപ്പ് നൽകി. ധർണ്ണ ബി.ജെപി ജില്ല ട്രഷറർ കെ ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. ബിജെപി  പഞ്ചായത്ത് പ്രസിഡന്റ് ജി. ഹരിലാല്‍ അധ്യക്ഷത വഹിച്ചു.chirakkadavu panchayathu 2
 എന്നാൽനികുതി പിരിവുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പ്യൂട്ടർ വൽ ക്കരിക്കുന്നതിനിടെ തെറ്റുകൾ കടന്നു കൂടിയത് സ്വഭാവികം മാത്രമാണ ന്നാണ് പഞ്ചായത്തിന്റെ മറുപടി. രജിസ്റ്ററുകളിലെ വിവരങ്ങൾ കമ്പ്യൂട്ട റിലേക്ക് മാറ്റിയപ്പോൾ ചിലത് വിട്ട് പോയിട്ടുണ്ട്.ഇതാണ് നികുതി നൽ കിയവർക്കും  കുടിശിഖ ഉയർത്തിക്കാട്ടി നോട്ടീസ്  നൽകുന്നതിന് വഴി വച്ചത്.
പണമടച്ചവർക്ക്  നോട്ടീസ് ലഭിക്കുന്ന സാഹചര്യമുണ്ടായാൽ പഴയ ര സീതുമായെത്തി പിഴവുകൾ പരിഹരിക്കാൻ കഴിയും .നികുതി നിർ ണയത്തിലെ അപാകതയുമായി ബദ്ധപ്പെട്ട്  ചില രാഷ്ട്രീയ സംഘടനകൾ നടത്തുന്ന സമരം രാഷ്ട്രീയ പകപോക്കലാണന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജയശ്രീധർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെട്ടിട നികുതിയിനത്തിൽ കുടിശിഖ ഉണ്ടെന്ന് കാണിച്ച് നികുതി അടച്ചവർക്ക് പുറമെ വീടില്ലാത്തവർക്കും പഞ്ചായത്ത് നോട്ടീസ് നൽകുന്നത് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.കൃത്യമായി നികുതിയടക്കുന്നവർക്കും, വീടില്ലാത്തവർക്കും 2013 മുതൽ നികുതി കുടിശിഖ ഉണ്ടെന്നായിരുന്നു പഞ്ചായത്തിന്റെ വാദം.