പൊന്‍കുന്നം: നോട്ട് നിരോധനത്തിന്റെ കെടുതിയില്‍ നിന്നും രാജ്യം ഇനിയും മുക്ത മായിട്ടില്ലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ ദേശീയ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടും നോട്ട് നിരോധനം മൂലം നേട്ടമാണ് ഉണ്ടാ യതെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും യോഗം കുറ്റപ്പെടുത്തി.പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച രാത്രി 8 -ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഴുക് തിരി കത്തിച്ച് പ്രകടനവും പ്രതിഷേധയോഗവും നടത്തി.

പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയില്‍ കെ.പി.സി.സി.അംഗം തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എ. ഷെമീര്‍,റോണി.കെ.ബേബി, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി അഞ്ചാനി, സുനില്‍ മാത്യു, ബേബി വട്ടയ്ക്കാട്ട്, മധു കൊമ്പാറ, ജോജി മാത്യു, കെ.എന്‍.നൈസാം ,നായിഫ് ഫൈസി, സുമേഷ് കെ നായര്‍, വിജയന്‍ ചിറയ്ക്കല്‍, ഡോണി തോമസ് ,വിജയകുമാരി എന്നിവര്‍ പ്രസംഗിച്ചു.