കാഞ്ഞിരപ്പള്ളി: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായ യുവതിയെ പീഡിപ്പിച്ച ശേ ഷം രക്ഷപെട്ട തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആശുപത്രി യില്‍ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു. ചൊങ്കോട്ട താലൂ ക്കില്‍ പാ മ്പോളി സ്വദേശിയായ സ്വാമിയെ (സാമുവല്‍-52) പോലീസ് വ്യാഴാഴ്ച്ച തമിഴ്നാട്ടില്‍ നിന്നും കസ്റ്റടിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവതി പോലീസില്‍ പരാതി നല്‍കുന്നത്. 2016 സെ പ്റ്റംബറിലാണ് പീഡനം നടക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇ ങ്ങനെ. 
രാത്രയില്‍ ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ് യുവതിയെ ഇയാള്‍ പീഡിപ്പിക്കുന്നത്. സം ഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയില്‍ മറ്റൊരു ജീവനക്കാരിയും യുവതിയും മാത്രമാണ് ഉ ണ്ടായിരുന്നത്. രാത്രിയില്‍ രോഗിയെത്തിയപ്പോള്‍ റൂം ശരിയാക്കുന്നതിനായി യുവ തിയെത്തിയപ്പോള്‍ ലൈറ്റ് കത്താതിരുന്നതിനെത്തുടര്‍ന്ന് സെക്യൂരിറ്റിയായ സ്വാമിയെ സഹായത്തിന് വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മുറി അകത്ത് നിന്ന് പൂട്ടു കയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. പീഡനം നാണക്കേടിനെതുടര്‍ന്ന് പുറത്ത് അറിയിക്കാതിരിക്കുകയായിരുന്നു.

യുവതി ഗര്‍ഭിണി ആയതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ തമിഴ് നാട്ടില്‍ നിന്നും പിടികൂടു കയാ യിരുന്നു. കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് മജിസ്റ്റേറേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാ ളെ റിമാന്‍ഡ് ചെയ്തു. സി. ഐ ഷാജു ജോസ്, എസ്.ഐ എ.എസ് അന്‍സല്‍, എസ്.ഐ സേവ്യര്‍, പോലീസുകാരയ ജോണ്‍സണ്‍, നവാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.